സ്വാഗത സംഘം രൂപീകരിച്ചു
1478448
Tuesday, November 12, 2024 6:42 AM IST
വാമനപുരം: മഹാകവി കുമാരനാശാൻ സ്മാരക എസ്എൻഡിപി യൂണിയൻ പരിധിയിൽ വരുന്ന ശാഖകളുടെ പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, യൂണിയൻ കമ്മിറ്റി അംഗങ്ങൾ, മൈക്രോ ഫിനാൻസ് കൺവീനർമാർ ജോയിന്റ് കൺവീനർമാർ എന്നിവരുടെ സംയുക്ത യോഗം യൂണിയൻ ചെയർമാൻ രാജേന്ദ്രൻ സിതാരയുടെ അധ്യക്ഷതയിൽ നടന്നു.
യൂണിയൻ ഹാളിൽ നടന്ന യോഗത്തിൽ കൺവീനർ എസ്.ആർ. രജികുമാർ സ്വാഗതം പറഞ്ഞു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ എസ്.ആർ. ദാസ്, വെഞ്ഞാറമൂട് രാജേന്ദ്രൻ, മൈലക്കുഴി, ചന്തു വെള്ളൂമണ്ണടി, ബിന്ദു വലിയ കട്ടയ്ക്കൽ, മുൻ യൂണിയൻ വൈസ് പ്രസിഡന്റ് ലിനു നളിനാക്ഷൻ എന്നിവർ പ്രസംഗിച്ചു. 92-ാമത് ശിവഗിരി തീർഥാടന പദയാത്രയിൽ വാമനപുരം യൂണിയൻ പദയാത്ര ക്യാപ്റ്റനായി എസ്.ആർ. രജികുമാറിനെയും വൈസ് ക്യാപ്റ്റൻമാരായി ചന്തു വെള്ളൂമണ്ണടി, ബിന്ദു വലിയകടയ്ക്കാൽ ഉൾപ്പെടെ 101 പേരടങ്ങുന്ന സ്വാഗതസംഘം രൂപീകരിച്ചു.