ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂളിൽ ശാസ്ത്രമേള
1467754
Saturday, November 9, 2024 7:10 AM IST
തിരുവനന്തപുരം: വിദ്യാർഥികളിൽ ശാസ്ത്രാഭിനിവേശം വളർത്തുകയെന്ന ലക്ഷ്യത്തോടെ ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂളിൽ ശാസ്ത്രമേള സംഘടിപ്പിച്ചു. ‘ഇക്കോഫോർജ്’ എന്നു പേരിട്ട 19-ാമത് ശാസ്ത്രമേളയുടെ ഉദ്ഘാടനം പ്രഫ. ഡോ. സി.എച്ച് .സുരേഷ് നിർവഹിച്ചു.
സ്കൂൾ മാനേജർ ഫാ പോൾ മങ്ങാട് സിഎംഐ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. സേവ്യർ അന്പാട്ട് സിഎംഐ ആശംസ അർപ്പിച്ചു. ബർസാർ ഫാ. റോബിൻ പതിനാറിൽചിറ സിഎംഐ വിശിഷ്ടാതിഥിക്ക് ഉപഹാരം സമർപ്പിച്ചു. ഹെഡ് ഗേൾ അനുപമ അശോകൻ സ്വാഗതം ആശംസിച്ചു. പ്രോഗ്രാം കണ്‍വീനർ എസ്.എസ്.സജിത മേളയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ വിശദീകരിച്ചു.
രണ്ടായിരത്തോളം വിദ്യാർഥികൾ പങ്കെടുത്ത മേളയിൽ സുസ്ഥിരമായ നാളേക്കു വേണ്ടി നമുക്ക് എങ്ങനെ ഉൗർജം പകരാം എന്ന ആശയത്തെ മുറുകെ പിടിച്ചുകൊണ്ട് ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹികം, സാങ്കേതികം, സാഹിത്യം, കായികം, സംഗീതം തുടങ്ങിയ വിഭാഗങ്ങളിൽ നിന്നും സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ, ഓണ്‍ ദി സ്പോട്ട്, എന്നീ ഇനങ്ങളിലായി നാൽപത്തിയഞ്ചോളം റൂമുകളിലാണ് മേള ഒരുക്കിയത്.
രാവിലെ ഒൻപതിന് ആരംഭിച്ച പ്രദർശനം വൈകുന്നേരം 3.30 ന് സമാപിച്ചു. ഹെഡ് ബോയ് എ.എൻ. നന്ദഗോപാൽ കൃതജ്ഞത അർപ്പിച്ചു. അക്കാദമിക് കോ-ഓർഡിനേറ്റർ ജയാജേക്കബ് കോശി, ശാസ്ത്രമേളയുടെ കണ്‍വീനർമാരായ എസ്.എസ്.സജിത, രമ്യമോഹൻ, എ.പി.ബിന്ദു തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.