തൂടർച്ചയായി പെയ്യുന്ന മഴയിൽ നെടുമങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും വെള്ളംകയറി
1467753
Saturday, November 9, 2024 7:10 AM IST
നെടുമങ്ങാട് : കനത്ത മഴയിൽ നെടുമങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും കാന്റീനിലും പരിസരത്തെ വീടുകളിലും വെള്ളം കയറി. നെടുമങ്ങാട് ടൗൺ വാർഡിലെ കുളവിക്കോണം, പറണ്ടോട്, തെക്കുംകര ഭാഗങ്ങളിലുമാണ് വെള്ളം കയറിയത്. സ്വകാര്യ വ്യക്തികൾ മതിൽ കെട്ടി നീരൊഴുക്ക് പൂർണമായും തടസപ്പെടുത്തിയത് കാരണമാണ് വെള്ളം കയറുന്നതെന്ന് കാണിച്ച് ആശുപതി അധികൃതർ ആർഡിഒക്കും നഗരസഭയിലും പരാതി നൽകിയിരുന്നു.
ഈ പരാതിക്ക് പരിഹാരം കണാൻ ഇത് വരെയും സാധിച്ചിട്ടില്ല. കാന്റീൻ പൂർണമായി വെള്ളം കയറി പ്രവർത്തനം നിലച്ചു. ഇതോടെ രോഗികളും കൂട്ടിരിപ്പുകാരും ടൗണിലെ ഹോട്ടലുകൾ ആശ്രയിക്കേണ്ട അവസ്ഥയിലായി.
ആശുപത്രി കാന്റീൻ, ജനറേറ്റർ, ആശുപത്രിയുടെ താഴത്തെ നില, ഓപ്പറേഷൻ തീയറ്റർ എന്നിവടങ്ങളിൽ വെള്ളം കയറി. പരിസരത്തെ ആൾ താമസമില്ലാത്ത രണ്ട് വിടുകളിൽ പകുതിയോളം ഭാഗങ്ങളിൽ വെള്ളം കയറിയ നിലയിലാണ്.