പട്ടം എസ്യുടിയില്‍ ദേശീയ കാന്‍സര്‍ ബോധവത്കരണം
1467749
Saturday, November 9, 2024 6:55 AM IST
തിരുവനന്തപുരം: എസ്യുടി ആശുപത്രി "കാന്‍സര്‍ സേഫ് കേരള' പ്രോജക്ടിന്റെ ഭാഗമായി ദേശീയ കാന്‍സര്‍ അവബോധ ദിനം ആചരിച്ചു. ആശുപത്രിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കേണല്‍ രാജീവ് മണ്ണാളി ഉദ്ഘാടനം ചെയ്തു.
മെഡിക്കല്‍ സൂപ്രണ്ട് ഡോ. വി. രാജശേഖരന് നായര്‍, മെഡിക്കല്‍ ഓങ്കോളജി ഡോ. ജയപ്രകാശ്, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി ഡോ. ശ്രീകല, പാത്തോളജി ഡിപ്പാര്‍ട്ട്മെന്റ് ഡോ. ജയശ്രീ കാട്ടൂര,
സ്വസ്തി ഫൗണ്ടേഷന് ട്രസ്റ്റിമാരായ ജി. ഗോപിനാഥ്, വി. കാര്‍ത്ത്യായനി, ഡോ. ദേവി മോഹന്‍ എന്നിവര്‍ പങ്കെടുത്തു. വിവിധ വകുപ്പുകളുടെ മാനേജര്‍മാരും മറ്റ് ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു.