ഗോപിനാഥ് മുതുകാടിന്റെ ഡിഫറെന്റ് ആര്‍ട്ട് സെന്റര്‍ മാതൃക പരീക്ഷിക്കാന്‍ സിക്കിം സര്‍ക്കാര്‍
1467747
Saturday, November 9, 2024 6:55 AM IST
തിരുവനന്തപുരം: മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ തിരുവനന്തപുരത്തെ ഡിഫറെന്റ് ആര്‍ട്ട് സെന്റര്‍ സിക്കിമിലും സ്ഥാപിക്കാന്‍ താല്പര്യമുണ്ടെന്ന് സിക്കിം ആരോഗ്യമന്ത്രി ജി.ടി. ധുങ്കേല്‍ പറഞ്ഞു.
രണ്ടുമാസം നീണ്ടുനില്‍ക്കുന്ന മജീഷ്യന്‍ മുതുകാടിന്റെ "ഇന്‍ക്ലൂസീവ് ഇന്ത്യ' പര്യടനം സിക്കിമില്‍ എത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി അടുത്തുതന്നെ തിരുവനന്തപുരത്ത് വരുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
സാമൂഹ്യ നവോത്ഥാനത്തിന് മാജിക്കിനെ ഉപകരണമാക്കി മാറ്റിയതിന് മന്ത്രി മുതുകാടിനെ അഭിനന്ദിച്ചു. ഭിന്നശേഷിക്കാര്‍ക്കായി മുതുകാട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍ ആറിന് കന്യാകുമാരിയില്‍ നിന്നാണ് മജീഷ്യന്‍ മുതുകാടിന്റെ "ഇന്‍ക്ലൂസീവ് ഇന്ത്യ' യാത്ര ആരംഭിച്ചത് കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയും രാജ്യത്തിന്റെ പടിഞ്ഞാറും വടക്കുമുള്ള സംസ്ഥാനങ്ങളിലൂടെയും ഇത് കടന്നുപോകും. അന്താരാഷ്ട്ര ഭിന്നശേഷി ദിനമായ ഡിസംബര്‍ ആറിന് ഡല്‍ഹിയിലാണ് പരിപാടി സമാപിക്കുക.