നെടുമങ്ങാട് ഉപജില്ലാ സ്കൂൾ കലോത്സവം കൊടിയിറങ്ങി : എച്ച്എസ്എസ് വിഭാഗത്തിൽ വെള്ളനാട് ജിവി ആൻഡ് എച്ച്എസ്എസിന് ഓവറോൾ
1467743
Saturday, November 9, 2024 6:55 AM IST
നെടുമങ്ങാട്: ആറായിരത്തിൽപരം കലാപ്രതിഭകൾ അഞ്ചു ദിനരാത്രങ്ങളിലായി, എട്ടു വേദികളിൽ മാറ്റുരച്ച നെടുമങ്ങാട് സബ് ജില്ലാ കലോത്സവം സമാപിച്ചു. സമാപന സമ്മേളനം നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വസന്തകുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെള്ളനാട് രാമചന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുത്തു.
വാർഡ് കൗൺസിലർ ആദിത്യാ വിജയകുമാർ, എഇഒ ബിനു മാധവൻ, ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ നീതാനായർ, പ്രധാനാധ്യാപകരായ രമണി മുരളി, ഷൈജ, സനൽ, പ്രഥമാധ്യാപക ഫോറം സെക്രട്ടറി അനീഷ്, എസ്.എസ്. ബിജു, ടി അർജുനൻ തുടങ്ങിയവർ സംസാരിച്ചു.
മത്സരത്തിൽ എൽപി വിഭാഗത്തിൽ ആനാട് ഗവ. ലോവർ പ്രൈമറി സ്കൂൾ ഓവറോൾ കിരീടം നേടി. രണ്ടാം സ്ഥാനം വെള്ളനാട് ഗവൺമെന്റും എൽപിഎസ് നേടി. യുപി ജനറൽ ഓവറോൾ കിരീടം ഗവ. യുപിഎസ് രാമപുരവും രണ്ടാം സ്ഥാനം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളും നേ ടി. ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ കിരീടം ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളും രണ്ടാം സ്ഥാനം വെള്ളനാട് ഗവണ്മെന്റ് വൊക്കേഷനൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളും കരസ്ഥമാക്കി.
ഹയർസെക്കൻഡറി വിഭാഗത്തിൽ വെള്ളനാട് ഗവ. വൊക്കേഷനൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ കിരീടം നേടി. രണ്ടാംസ്ഥാനം നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളും കരസ്ഥമാക്കി. എൽപി വിഭാഗം അറബി കലോത്സവത്തിൽ ഓവറോൾ കിരീടം രണ്ട് സ്കൂളുകൾ പങ്കിട്ടു. ഗവൺമെന്റ് യുപിഎസ് ആറ്റിൻപുറവും ചെന്നാംകോട് ലോവർ പ്രൈമറി സ്കൂളുമാണ് വിജയം പങ്കിട്ടത്.
യുപി അറബിക് ഓവറോൾ ഫസ്റ്റ് ഗവൺമെന്റ് യുപിഎസ് ആറ്റിൻപുറവും, ഇടനില ഗവൺമെന്റ് യുപി സ്കൂൾ രണ്ടാം സ്ഥാനവും നിലനിർത്തി. ഹൈസ്കൂൾ വിഭാഗം സംസ്കൃതം ഓവറോൾ ഫസ്റ്റ് പനവൂർ പിഎച്ച്എം കെഎംവിഎച്ച്എസ്എസ്, ഹൈസ്കൂൾ സംസ്കൃതം ഓവറോൾ സെക്കൻഡ് ജിവി രാജ ഹയർ സെക്കൻഡറി സ്കൂൾ വെള്ളനാട് കിരീടംനേടി.
യുപി സംസ്കൃതം ഓവറോൾ പിഎസ്എൻഎം യുപിഎസ് വെളിയന്നൂരും രണ്ടാം സ്ഥാനം ഗവൺമെന്റ് യുപിഎസ് രാമപുരവും കരസ്ഥമാക്കി.