കോട്ടമുകളിലെ ബസ് കാത്തിരുപ്പ് കേന്ദ്രം ഉപയോഗശൂന്യം
1467515
Friday, November 8, 2024 7:03 AM IST
പേരൂർക്കട: നാലാഞ്ചിറ കോട്ടമുകൾ ഭാഗത്തെ ബസ് കാത്തിരിപ്പു കേന്ദ്രം യാത്രക്കാർക്കു പ്രയേജനപ്പെടാത്ത സ്ഥിതിയിലെന്ന് നാട്ടുകാർ. മണ്ണന്തലയിൽ നിന്ന് കേശവദാസപുരത്തേക്ക് വരുന്ന ഭാഗത്തായി നിർമിച്ച കാത്തിരിപ്പു കേന്ദ്രമാണ് ഉപയോഗ്യ ശൂന്യമായ നിലയിൽ കിടക്കുന്നത്.
യാത്രക്കാർക്ക് കാത്തിരിപ്പു കേന്ദത്തിൽ ഇരിക്കാനായി നിർമിച്ച ഇരുമ്പ് പൈപ്പുകൾ കൊണ്ടുള്ള ഇരിപ്പിടങ്ങൾ ഉപയോഗിക്കാനാകാത്ത തരത്തിലാണെന്നും പരാതിയുണ്ട്.
ഇതിനു മുകളിൽ ഇരിക്കണമെങ്കിൽ അഭ്യാസം പഠിക്കണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. അതിനിടെ ശക്തമായ മഴയിൽ വെയിറ്റിംഗ് ഷെഡിനുള്ളിലേക്ക് വെള്ളം കയറിയതോടെ കമ്പികൾ ചരിഞ്ഞു കിടക്കാൻ തുടങ്ങി.
ചില ഭാഗങ്ങളൊക്കെ തുരുമ്പെടുത്തതോടെ യാത്രക്കാർ ഇരിപ്പിടത്തെ പാടെ ഉപേക്ഷിച്ചു. യാത്രക്കാർക്ക് യാതൊരുതരത്തിലും ഉപയോഗിക്കാനാകാത്ത കാത്തിരിപ്പു കേന്ദ്രത്തിന്റെ ശോച്യാവസ്ഥ എത്രയും വേഗം അധികൃതർ ഇടപെട്ട് പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.