വെ​ഞ്ഞാ​റ​മൂ​ട്: കൂ​ത്തു​പ​റ​മ്പ് ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ലെ ശ്രീ​കോ​വി​ലി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്തു മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ ഒ​രാ​ൾ​കൂ​ടി പി​ടി​യി​ൽ. പാ​ലാം​കോ​ണം വാ​ദ്ധ്യാ​രു​കോ​ണം സ്വ​ദേ​ശി മ​നു​വാ​ണ്(30) അ​റ​സ്റ്റി​ലാ​യ​ത്. ആ​ഗ​സ്റ്റ് 30ന് ​ആ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ക്ഷേ​ത്ര​ത്തി​ലെ ശ്രീ​കോ​വി​ലി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് അ​ക​ത്ത് ക​ട​ന്ന് മോ​ഷ്ടാ​വ് വി​ഗ്ര​ഹ​ത്തി​ൽ ചാ​ർ​ത്തി​യി​രു​ന്ന മാ​ല​യും, ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന പ​ണ​വും, സി​സി​ടി​വി മോ​ണി​റ്റ​റും മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ള്‍ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്കി​യി​രു​ന്നു.

കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ നെ​ടു​മ​ങ്ങാ​ട് ക​രി​പ്പൂ​ര്‍ ക​ള്ളു​വി​ളാ​കം സ്വ​ദേ​ശി​യാ​യ ശ്രീ​കു​മാ​റി​നെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. തു​ട​ര്‍​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ല്‍ ഒ​ളി​വി​ലാ​യി​രു​ന്ന കൂ​ട്ടു പ്ര​തി​യെ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്റ്റു ചെ​യ്യ്ത​ത്.

ആ​റ്റി​ങ്ങ​ല്‍ ഡി​വൈ​എ​സ്പി​യു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം വെ​ഞ്ഞാ​റ​മൂ​ട് സി​ഐ അ​നൂ​പ് കൃ​ഷ്ണ, എ​സ്ഐ​മാ​രാ​യ ഷാ​ന്‍, ഷാ​ജി, എ​എ​സ്ഐ ഇ​ര്‍​ഷാ​ദ്, സീ​നി​യ​ര്‍ സി​വി​ള്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ അ​നീ​ഷ്, വി​ഷ്ണു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.