തി​രു​വ​ന​ന്ത​പു​രം: ക്രൈ​സ്റ്റ്ന​ഗ​ർ സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ 19 -ാമ​തു ശാ​സ്ത്ര​മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് സ്കൂ​ൾ ഡി​ബേ​റ്റ് ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്‍റ​ർ സ്കൂ​ൾ ഡി​ബേ​റ്റ് മ​ത്സ​രം ’ക്രി​സ് ഡി​ബേ​റ്റ് ’സം​ഘ​ടി​പ്പി​ച്ചു.

പ​ന്ത്ര​ണ്ട് സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള പ്ര​തി​ഭാ​ധ​ന​രാ​യ യു​വ​സം​വാ​ദ​ക​രെ അ​ണി​നി​ര​ത്തി​യാ​ണ് ആ​ദ്യ റൗ​ണ്ട് മ​ത്സ​രം ന​ട​ന്ന​ത്. സ​ര​സ്വ​തി വി​ദ്യാ​ല​യം ഒ​ന്നാം സ്ഥാ​ന​വും ക്രൈ​സ്റ്റ്ന​ഗ​ർ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ തി​രു​വ​ല്ലം ര​ണ്ടാം സ്ഥാ​ന​വും സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ൾ മൂ​ന്നാം സ്ഥാ​ന​വും എം​ജി​എം മോ​ഡ​ൽ സ്കൂ​ൾ നാ​ലാം സ്ഥാ​ന​വും നേ​ടി. പി. ​ഹ​രി, അ​യ്യ​പ്പ​ൻ, ആ​നി ഇ​ഗ്നേ​ഷ്യ​സ് എ​ന്നി​വ​രാ​യി​രു​ന്നു ജ​ഡ്ജിം​ഗ് പാ​ന​ലി​ലു​ണ്ടാ​യി​രു​ന്ന​ത്.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​സേ​വ്യ​ർ അ​ന്പാ​ട്ട് സി​എം​ഐ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. വ്യ​ക്തി​ഗ​ത സം​വാ​ദ​ക​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു. പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ കെ.​വൈ. ബി​ന്ദു, ഷീ​ജ സ​നാ​ദ​ന​ൻ എ​ന്നി​വ​ർ സം​വാ​ദ​ത്തി​നു നേ​തൃ​ത്വം കൊ​ടു​ത്തു.