ടു യു ഷോപ്പ് ലുലു മാളിൽ
1467498
Friday, November 8, 2024 6:50 AM IST
തിരുവനന്തപുരം: ലുലു മാളിൽ ടു യു ഷോപ്പ് പ്രവർത്തനം ആരംഭിച്ചു. ലോഞ്ച് ഇവന്റിൽ തിരുവനന്തപുരത്തെ ഏറ്റവും പുതിയ ഫാഷൻ ഡെസ്റ്റിനേഷന്റെ തുടക്കത്തിനു സാക്ഷ്യം വഹിക്കാൻ ഫാഷൻ പ്രേമികളും സാമൂഹിക പ്രവർത്തകരും ആരാധകരും എത്തിയിരുന്നു.
ഡിസൈനറുമായും മറ്റു വ്യവസായ വിദഗ്ധരുമായും സംവദിക്കാൻ അവസരം നൽകി മീറ്റ്-ആൻഡ്-ഗ്രീറ്റ് സെഷനുകൾ നടന്നു. ഏറ്റവും പുതിയ ഫാഷൻ ട്രെൻഡുകൾ പ്രദർശിപ്പിച്ചുകൊണ്ട് സർപ്രൈസ് മോഡലുകൾ റാംപിൽ ഇറങ്ങി. അനു നോബി, ഡാലു, അപർണ, ഷാമു, വികാസ് എന്നിവർ പങ്കെടുത്തു.