പത്മനാഭ സ്വാമി ക്ഷേത്രം പള്ളിവേട്ട: ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി
1467496
Friday, November 8, 2024 6:50 AM IST
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പള്ളിവേട്ടയോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി ഒന്‍പതു വരെ വാഴപ്പള്ളി, പടിഞ്ഞാറേനട, മിത്രാനന്ദപുരം, പടിഞ്ഞാറേ കോട്ട, എസ്പി ഫോര്‍ട്ട് ആശുപത്രി ജംഗ്ഷന്, വടക്കേനട, പത്മവിലാസം റോഡ്, ശ്രീകണ്ഠേശ്വരം പാര്‍ക്ക് എന്നിവിടങ്ങളിലെ റോഡുകളില്‍ ഇരുവശത്തും വാഹനങ്ങള്പാര്ക്ക് ചെയ്യുന്നതിനു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നിർദേശങ്ങൾ മറി കടന്നു പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്തു നിയമനടപടികള്‍ സ്വീകരിക്കും.
വേട്ടക്കളം ഒരുക്കിയിരിക്കുന്ന സുന്ദരവിലാസം കൊട്ടാരത്തിന്റെ ഭാഗത്ത് റോഡില്‍ ഉച്ചയ്ക്ക് രണ്ടു മുതല്‍ വാഹനഗതാഗതത്തിനു ഭാഗികമായ നിയന്ത്രണങ്ങള്‍ഏര്‍പ്പെടുത്തും. പള്ളിവേട്ട ഘോഷയാത്രയോടനുബന്ധിച്ച് രാത്രി 7.30 മുതല്‍ ഒന്പതുവരെ പടിഞ്ഞാറേ നട, പടിഞ്ഞാറേ കോട്ട, ശ്രീകണ്ഠേശ്വരം പാര്‍ക്ക്, വടക്കേനട, പത്മവിലാസം റോഡ് എന്നീ ഭാഗങ്ങളില്കൂടിയുള്ള വാഹനഗതാഗതം വഴിതിരിച്ചുവിടും.
സ്കന്ദ ഷഷ്ഠി ആഘോഷിച്ചു
നെടുമങ്ങാട്: ആനാട് പെരിങ്ങാവൂർ ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ സ്കന്ദ ഷഷ്ഠി മഹോത്സവം ആഘോഷിച്ചു. വിവിധ ക്ഷേത്രങ്ങളിൽനിന്നു കാ വടി ഘോഷയാത്രകൾ ആനാട് ബാങ്ക് ജംഗ്ഷനിൽ സംഗമിച്ച് ക്ഷേത്രത്തിലെത്തി.
ക്ഷേത്ര സമിതി പ്രസിഡന്റ് ആനാട് ജയന്റെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങളും ഉത്സവാഘോഷ കമ്മിറ്റി അംഗങ്ങളും പെരിങ്ങാവൂർ ക്ഷേത്രത്തിൽ വരവേറ്റ് മഹാകാവടി അഭിഷേകം നടത്തി. 300ൽ പരം നേർച്ചക്കാർ കാവടിയെടുത്തു.