അണമുഖം നൂച്ചി-തുമ്പോട് കോൺക്രീറ്റ് റോഡ് തകർന്നു: വലഞ്ഞ് നാട്ടുകാർ
1467489
Friday, November 8, 2024 6:50 AM IST
നഗരസഭയ്ക്ക് പരാതി നൽകിയെങ്കിലും പരിഹാരമില്ല
നെടുമങ്ങാട്: നഗരസഭയിലെ പൂങ്കുംമൂട് വാർഡിൽ നഗരസഭ ഫണ്ട് ഉപയോഗിച്ച് നിർമിച്ച അണമുഖം നൂച്ചി - തുമ്പോട് കോൺക്രീറ്റ് റോഡ് തകർന്നതിനെ തു ടർന്നു നാട്ടുകാർ ദുരിതത്തിൽ.
രണ്ടു വർഷമായി കൽക്കെട്ട് തകർന്ന് റോഡിന്റെ അടിഭാഗത്തെ മണ്ണ് പൂർണമായി ഒലിച്ചു പോയി അപകടാവസ്ഥയിലായി രിക്കുകയാണ്.
മുൻവശത്തെ കോ ൺക്രീറ്റിന്റെ ബലത്തിലാണ് ഈഭാഗം നിൽക്കുന്നത്. മഴ സമയത്ത് ഒഴുക്ക് കൂടുതലായതിനാൽ അടിഭാഗത്തെ മണ്ണ് ഒലിച്ച് പോയി പൂർണമായി റോഡു തകരാൻ സാധ്യതയുണ്ട്. ഇതുവഴി വാഹന സഞ്ചാരമില്ല. കാൽ നടയാത്രികർ വളരെ ഭയത്തോടെയാ ണ് ഇതുവഴി സഞ്ചരിക്കുന്നത്.
അപകടഭീഷണി നേരിടുന്ന സാഹചര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസം നാട്ടുകാർ നഗരസഭയിൽ പരാതി നൽകിയിരുന്നു. തുടർന്ന് നഗരസഭ അധികൃതർ സ്ഥലം സന്ദർശിക്കുകയും അടിയന്തരമായി പരിഹാരം കാണാമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതുവരെ പരിഹാരമായില്ല.
റോഡ് ഏതു നിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലാണ്. ഇതു കാരണം മുപ്പതിലധികം കുടുംബങ്ങളാണ് ഭയാശങ്കയിലായിരിക്കുന്നത്. രണ്ടു വർഷമായി നിരവധി തവണ വാർഡ് കൗൺസിലറെ സമീപിച്ചെങ്കിലും പ്രശ്ന പരിഹാരത്തിന് ഇടപെടുന്നില്ലെന്നു സമീപവാസികൾ പറഞ്ഞു. തുമ്പോട് - ചിറക്കാണി റോഡുമായി ലിങ്ക് ചെയ്യുന്ന 300 മീറ്റർ ഭാഗത്തും കോൺക്രീറ്റ് റോഡ് നിർമിക്കാത്തത്തിനാൽ മഴ പെയ്താൽ യാത്ര ചെയ്യുവാൻ സാധിക്കാത്ത അവസ്ഥയിലാണ്.
അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്നും അല്ലാത്ത പക്ഷം പ്രതിഷേധ സമരവുമായി മുന്നോട്ട് പോകുമെന്നു രാജേന്ദ്രൻ പൂങ്കുംമൂട്, ജെ. ഷിബു, സി.എസ്. രാജേഷ്, എസ്. സുനിൽകുമാർ, ജെ. രതിഷ് എന്നിവർ അറിയിച്ചു.