അൽബാഹയിൽ മരിച്ച ഷജീമിന്റെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു
1467297
Thursday, November 7, 2024 11:04 PM IST
കാട്ടാക്കട: കഴിഞ്ഞ ആഴ്ച സൗദി തെക്കുപടിഞ്ഞാറൻ പ്രവിശ്യയയായ അൽബാഹയിൽ മരിച്ച പൂവച്ചൽ സ്വദേശി ഷജീമിന്റെ (43) മൃതദേഹം നാട്ടിലെത്തിച്ചു സംസ്ക്കരിച്ചു.
എയർ ഇന്ത്യയുടെ ജിദ്ദ-ദില്ലി-തിരുവനന്തപുരം വിമാന സർവീസിൽ വൈകുന്നേരം രാത്രി 6.40 നാണു നാട്ടിലെത്തിച്ചത്. 15 വർഷത്തോളമായി അൽബാഹ ഫിഷ് മാർക്കറ്റിൽ ജോലിചെയ്യുന്ന ഷജിം ജോലിക്ക് പോകുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ അൽബാഹ കിംഗ് ഫഹദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരേതനായ മുഹമ്മദലി മീരായുടെയും സുബൈദ ബീവിയുടെയും രണ്ടാമത്തെ മകനാണ് ഷജിം. ജേ്യഷ്ഠസഹോദരൻ ഷജിസാദ് 25 വർഷങ്ങൾക്ക് മുമ്പ് അൽബാഹയിൽ അപകടത്തിൽ മരിച്ചിരുന്നു. ഒരു സഹോദരിയുമുണ്ട്.
ആറു വർഷമായി നാട്ടിൽ വരാതിരുന്ന ഷജിം, ഭാര്യ നജീമയും രണ്ട് ആൺ മക്കളും അടങ്ങുന്ന കുടുംബത്തെ മൂന്നു മാസം മുമ്പ് സന്ദർശക വിസയിൽ അൽബാഹയിലേക്കു കൊണ്ടുപോയിരു ന്നു. രണ്ടാഴ്ച മുമ്പാണ് കുടുംബം തിരിച്ചെത്തി യത്.
മൃതദേഹവുമായി ബന്ധപ്പെട്ട നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി ബന്ധുക്കളും സുഹൃത്തുക്കളുമായ നവാസ്, അനസ്, സുധീർ, മഹ്റൂഫ് കോൺസുലേറ്റ് കമ്മ്യൂണിറ്റി വെൽഫെയർ കമ്മിറ്റി അംഗങ്ങളായ സയ്യിദലി അരീക്കര, യൂസുഫലി എന്നിവരും രംഗത്തുണ്ടായിരുന്നു. മൃതദേഹത്തെ സഹോദരിയുടെ മകൻ അനസ് അനുഗമിച്ചിരുന്നു.