അർബുദബാധയെ തുടർന്ന് വിദ്യാർഥിനി മരിച്ചു
1467296
Thursday, November 7, 2024 11:04 PM IST
കാട്ടാക്കട: അർബുദബാധയെ തുടർന്ന് പിതാവ് മരി ച്ചതിനു പിന്നാലെ മകളും അർബുദബാധയാൽ തന്നെ മരിച്ചു. വിളപ്പിൽശാല ചൊവ്വള്ളൂർ ഊറ്റുകുഴി ഇടമല ശാരദാഭവനിൽ ബിന്ദുലേഖലയുടെ ഇളയമകൾ പവിത്രദേവ് (15) ആണ് ഇന്നലെ മരിച്ചത്.
രക്താർബൂദത്തെ തുടർന്നു ചികിത്സയിലായിരുന്ന പവിത്രദേവിന്റെ ചികിത്സകൾ നടന്നു വരികെയായിരുന്നു. നിരവധി സന്നദ്ധ സംഘടനകൾ പവിത്രയുടെ ചികിൽസയ്ക്കായി സഹായം എത്തിച്ചിരുന്നു.
2021 ൽ പിതാവ് വാസുദേവൻ അർബുദം ബാധിച്ചു മരിച്ചിരുന്നു. അതിനു പിന്നാലെയാണ് പവിത്രയ്ക്ക് അർബുദബാധ സ്ഥിരീകരിച്ചതും മരണം സംഭവിച്ചതും. സഹോദരി - പാർവതിദേവ്.