അനധികൃത നിയമനം : ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയറെ ഉപരോധിച്ചു
1467269
Thursday, November 7, 2024 7:04 AM IST
വെള്ളറട. നെയ്യാര്‍ഡാമിലെ അനധികൃത നിയമനം റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയറെ ഉപരോധിച്ചു.
ജില്ലാ പ്രസിഡന്റ് ഗോപു, പ്രതീഷ് മുരളി, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബിനു, ഷിജുദാസ,് സുഭാഷ് ചന്ദ്രന്, ഷിജു ദാസ്, ആദ്യത്യന്, അരുണ്‍, ഷാമലില്, നിഹാല്‍, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ എന്നിവരാ ണ് ഉപരോധം സംഘടിപ്പിച്ചത്.
നിയമനത്തിൽ തദ്ദേശീയരെ ഉള്‍പ്പെടുത്താമെന്നും നിലവിലെ ലിസ്റ്റ് പുനഃപരിശോധിക്കാമെന്നും, ഇന്നു ഉച്ചകഴിഞ്ഞു മൂന്നി നു സര്‍വകക്ഷി യോഗം വിളിക്കാമെന്നുമുള്ള ഇഇ, എഎക്സ് ഇ തുടങ്ങിയ ഉദ്യോഗസ്ഥരുടെ ഉറപ്പിന്മേലാണ് ഉപരോധം അവസാനിപ്പിച്ചത്. നെയ്യാര്‍ഡാമിലെ റിലേ സത്യഗ്രഹം തുടരുമെന്ന് എ.ടി. ജോര്‍ജ് അറിയിച്ചു.