പേ​രൂ​ർ​ക്ക​ട: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​രി​യി​ല സം​ഭ​ര​ണി കാ​ടു​ക​യ​റി​യ നി​ല​യി​ൽ. പാ​തി​രി​പ്പ​ള്ളി വാ​ർ​ഡി​ൽ പു​ല്ലി​പ്ര​യ്ക്ക് സ​മീ​പം സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ക​രി​യി​ല സം​ഭ​ര​ണി​യാ​ണ് കാ​ടു​ക​യ​റി​ക്കി​ട​ക്കു​ന്ന​ത്. റോ​ഡ് ശു​ദ്ധീ​ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടു​കൂ​ടിയാണ് ഒ​രു വ​ർ​ഷ​ത്തി​നു മു​മ്പ് ന​ഗ​ര​സ​ഭ ക​രി​യി​ല​ സം​ഭ​ര​ണി സ്ഥാ​പി​ച്ച​ത്.

എ​ന്നാ​ൽ ഒ​രു​ത​വ​ണ പോ​ലും ഇ​തി​നു​ള്ളി​ൽ ക​രി​യി​ല​ക​ൾ ഇ​ടു​ക​യോ എ​ടു​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ​തോ​ടു​കൂ​ടി ക​രി​യി​ല സം​ഭ​ര​ണി​യു​ടെ നാ​ലുവ​ശ​വും കാ​ടു​ക​യ​റി കി​ട​ക്കുകയാണ്.

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര പ​രി​ധി​യി​ലു​ള്ള പ​ല പ്ര​ദേ​ശ​ത്തെ​യും ക​രി​യി​ല സം​ഭ​ര​ണി​ക​ൾ ന​ല്ല രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​മ്പോ​ഴാ​ണ് പു​ല്ലി​പ്ര​യി​ലെ സം​ഭ​ര​ണി​യു​ടെ ദു​ർ​ഗ​തി. ഗ്രീ​ൻ സി​റ്റി ക്ലീ​ൻ സി​റ്റി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് പ്ര​ശ്ന​പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.