മദ്യപിച്ച് യുവാവിനെ ആക്രമിച്ച സംഘം പിടിയില്‍
1459529
Monday, October 7, 2024 6:44 AM IST
മെഡിക്കല്‍കോളജ്: മദ്യപിച്ചുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ യുവാവിനെ ആക്രമിച്ച സംഘത്തെ മെഡിക്കല്‍കോളജ് പോലീസ് പിടികൂടി. പള്ളിച്ചല്‍ അയണിമൂട് വെടിവച്ചാന്‍ കോവില്‍ റോഡരികത്ത് വീട്ടില്‍ അയ്യപ്പന് (30), വട്ടിയൂര്‍ക്കാവ് മണികണേ്ഠശ്വരം ഇരുകുന്നം തോട്ടരികത്ത് വീട്ടില്‍ ഷിബു (32) എന്നിവരാണ് പിടിയിലായത്.
വെള്ളിയാഴ്ചയായിരുന്നു കേസിന്നാസ്പദമായ സംഭവം. പൗഡിക്കോണം സ്വദേശി അജീഷ് ജോണിനാണ് മര്‍ദനമേറ്റത്. പോലീസ് പറയുന്നത്: സംഭവദിവസം പ്രതികള്‍ നാലുപേര്‍ ചേര്‍ന്ന് ഓട്ടോറിക്ഷയില്‍ കുമാരപുരത്തിനു സമീപത്തെ ഒരു ഹോട്ടലില്‍ മദ്യപിക്കാനെത്തി.
അപ്പോള്‍ അജേഷും ഒരു സുഹൃത്തും ഹോട്ടലില്‍ നിന്ന് പുറത്തേക്കു വരികയായിരുന്നു. സുഹൃത്ത് തന്റെ ബൈക്കുമെടുത്ത് വീട്ടിലേക്കു പോയി. അജേഷും പ്രതികളുമായി വാക്കുതര്‍ക്കമുണ്ടാകുകയും പ്രതികള്‍ അജേഷിനെ ഓട്ടോയില്‍ ബലമായി കയറ്റിയശേഷം മര്‍ദിക്കുകയും ചെയ്തു. പ്രതികളിലൊരാൾ അജേഷിന്റെ ബൈക്കുമെടുത്ത് കടന്നു.
അപകടമുണ്ടായതോടെ ബൈക്ക് ഉപേക്ഷിച്ചു. തുടര്‍ന്ന് സംഘം അജേഷിനെ ഉപേക്ഷിച്ചശേഷം രക്ഷപ്പെടുകയായിരുന്നു. പ്രതികളില്‍ രണ്ടുപേര്‍ ഒളിവിലാണ്. സിഐ ഷാഫി, എസ്ഐമാരായ വിഷ്ണു, ഗോപകുമാര്‍, സാബു, സിപിഒമാരായ ഫിറോസ്, ഷമീര്‍, ഡ്രൈവര്‍ ശ്രീക്കുട്ടന് എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്. പ്രതികള്‍ റിമാന്‍ഡിലാണ്.