അടിമലത്തുറയിൽ വികസന യോഗം ചേർന്നു
1424996
Sunday, May 26, 2024 5:32 AM IST
വിഴിഞ്ഞം : തീരദേശമായ അടിമലത്തുറയിലെ അതിരൂഷമായ മഴവെള്ളക്കെട്ട് പരിഹരിക്കാൻ ബന്ധപ്പെട്ടവരുടെ യോഗം ചേർന്നു. ഓട നിർമിച്ച് മഴവെള്ളം ഒഴുക്കി കളയാനായി ഹാർബർ എൻജിനീയറിംഗ് വകുപ്പ് മുൻകൈയെടുത്ത് എസ്റ്റിമേറ്റ് തയ്യാറാക്കി മന്ത്രിക്ക് സമർപ്പിക്കുവാൻ തീരുമാനമായി.
ഇന്നലെ അടിമലത്തുറ ഇടവകയുടെ നേതൃത്വത്തിൽ ആനിമേഷൻ സെന്ററിലാണ് ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് സർക്കാർ ഉദ്യോഗസ്ഥരും സാമൂഹ്യപ്രവർത്തകരുമാണ് അടിമലത്തുറയിൽ വികസനയോഗം ചേർന്നത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴവെള്ളക്കെട്ട് ഒഴുക്കി കളയാനായി റവന്യൂ വകുപ്പ്, കോട്ടുകാൽ പഞ്ചായത്തിന് ചുമതല നൽകി. അടിമലത്തുറ ഇടവക വികാരി ഫാ. വില്‍ഫ്രഡ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. കോവളം അഡ്വ. എം.വിൻസന്റ് എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു.
കോട്ടുകൾ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ, വാർഡ് മെമ്പർമാരായ ജെറോം ദാസ്, ആശ, രാജൻ, നെയ്യാറ്റിൻകര തഹസിൽദാർ ശ്രീകല, വില്ലേജ് ഓഫീസർ ആൻസർ ഹുസൈൻ, അടിമലത്തുറ ഡി. ക്രിസ്തുദാസ്, ബിനോയ് എന്നിവർ പ്രസംഗിച്ചു.