തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ റിക്കാർഡ് വർധന
1416940
Wednesday, April 17, 2024 6:14 AM IST
വലിയതുറ: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ 2023-24 സാമ്പത്തിക വർഷത്തിൽ യാത്രക്കാരുടെ എണ്ണത്തിലും എയർ ട്രാഫിക് മൂവ്മെന്റുകളുടെ (എടിഎം) എണ്ണത്തിലും റിക്കാർഡ് വർധന.
ഏപ്രിൽ മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ആകെ 4.4 ദശലക്ഷം യാത്രക്കാർ തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്തു. 2022-23 ൽ ആകെ യാത്രക്കാർ 3.46 ദശലക്ഷം ആയിരുന്നു. വർധന 27% ആണ്.
യാത്രക്കാരുടെ എണ്ണത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കണക്കുകളിൽ ഒന്നാണിത്. 4.4 ദശലക്ഷം യാത്രക്കാരിൽ 2.42 ദശലക്ഷം പേർ ആഭ്യന്തര യാത്രക്കാരും 1.98 ദശലക്ഷം പേർ അന്താരാഷ്ട്ര യാത്രക്കാരുമാണ്.
ഏറ്റവും കൂടുതൽപേർ യാത്ര ചെയ്ത അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളുടെ പട്ടികയിൽ ഷാർജയും ആഭ്യന്തര എയർപോർട്ടുകളിൽ ബംഗളൂരുവുമാണ് ഒന്നാം സ്ഥാനത്ത്.