സിസിടിവി കാമറ മോഷ്ടിച്ചയാൾ അറസ്റ്റിൽ
1337621
Friday, September 22, 2023 11:24 PM IST
നെടുമങ്ങാട് : വേങ്കവിള ജംഗ്ഷനിൽ സ്വകാര്യ സ്ഥാപനത്തിനു പുറത്തു സ്ഥാപിച്ച സിസി ടിവി കാമറകൾ മോഷ്ടിച്ച കേസിലെ പ്രതിയായ ആനാട് ഇരിഞ്ചയം പ്ലാവറ മണയ്ക്കാലിൽ വീട്ടിൽ രമേശി(46)നെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു.
പ്രതി അന്നേ ദിവസം സമപവാസിയായ ജി.വേലപ്പൻ നായരുടെ വസ്തുവിൽ കൃഷിയിറക്കിയിരുന്ന വാഴകൾ നശിപ്പിച്ചുവെന്ന പരാതിയിലും നെടുമങ്ങാട് പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തു.