അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ കഴിയുന്ന ഒരു സ്കൂൾ. അടച്ചുപൂട്ടൽ ഭീഷണി കൂടി നേരിടേണ്ടി വരുന്ന ഒരു സാധാരണ സർക്കാർ സ്കൂളിന്റെ കഥ കൂടിയാണ് മൈസ്കൂൾ. ഒപ്പം നമ്മുടെ നാട് കുറച്ചു കാലമായി നേരിടുന്ന തെരുവുനായ പ്രശ്നവും സിനിമ ഗൗരവമായി ചർച്ച ചെയ്യുന്നു.
മധു എന്ന മഹാനടൻ ഒരു പ്രഗത്ഭനായ ഡോക്ടറുടെ വേഷത്തിലാണ് മധു മൈ സ്കൂളിലെത്തുന്നത്. സ്കൂൾ കുട്ടിയെ ബാധിച്ചിരിക്കുന്നതു പേവിഷമാണെന്നു കണ്ടെത്തുന്ന ഡോക്ടർ. കഥയിൽ വഴിത്തിരിവുണ്ടാക്കുന്ന കഥാപാത്രമാണിത്.
ദേവയാനിക്കൊപ്പം കുഞ്ഞുപ്രായത്തിൽ സ്വന്തം മകനെ നഷ്ടപ്പെട്ട ഒരമ്മയാണ് ദേവയാനി അവതരിപ്പിക്കുന്ന അധ്യാപികയുടെ കഥാപാത്രം. അവർ കുട്ടികൾക്ക് അധ്യാപിക മാത്രമായിരുന്നില്ല, പല സന്ദർഭത്തിലും അവരുടെ അമ്മയുമാണ്. അതിൽ ദേവയാനിയുടെ കഥാപാത്രം ഏറെ സ്നേഹിച്ച വിദ്യാർഥിയാണ് പേവിഷബാധയേറ്റ് മരണത്തിനു കീഴ്പെടുന്നത്. ടീച്ചറുടെ ജീവിതത്തിലെ രണ്ടാമത്തെ ദുരന്തമായി അതു മാറുന്നു. അതിഗംഭീരമായാണ് ദേവയാനി ഈ വേഷം ചെയ്തിരിക്കുന്നത്.
സഹതാരങ്ങൾ മധു, ദേവയാനി എന്നിവർക്കു പുറമെ തമിഴ് നടൻ രഞ്ജിത്ത് (പ്രിയാ രാമന്റെ ഭർത്താവ്), രമേഷ് പേരടി, ഷാനവാസ് നസീർ തുടങ്ങിയവരും അഭിനയിക്കുന്നു. ചിത്രീകരണം നടന്ന തിരുവനന്തപുരം കോവളം എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളാണ് വിദ്യാർഥികളായി വേഷമിട്ടിരിക്കുന്നത്.
കുടുംബം ചിറക്കടവ് കുന്നപ്പള്ളിൽ പരേതരായ കെ.ജെ. മത്തായിയുടെയും ത്രേസ്യാമ്മയുടെയും അഞ്ചു മക്കളിൽ ഇളയ ആൾ. ഭാര്യ: മിനി. മക്കൾ: ശ്രേയസ് (ബി.കോം വിദ്യാർഥി), തേജസ് (പ്ലസ് വണ് വിദ്യാർഥിനി). പാലാ പൈകയിൽ ശ്രേയസ് ഇൻഡസ്ട്രീസ്, കുന്നപ്പള്ളിൽ ചൂരൽ ഫർണിച്ചർ എന്നീ സ്ഥാപനങ്ങൾ നടത്തിവരികയാണ്.
പ്രദീപ് ഗോപി