റിയയെ അവതരിപ്പിക്കുന്നത് ഹണി റോസാണ്. ഹണി റോസ് എന്ന നടിക്ക് ഏറെ തിളങ്ങാൻ കഴിയുന്ന ഒരു വേഷമാണ് ഈ ചിത്രത്തിൽ ലഭിച്ചിരിക്കുന്നത്. റൊമാരിയോയെ ബാലു വർഗീസും യൂദാസിനെ വിശാഖും റിയാസിനെ ഗണപതിയും ആത്മറാമിനെ ധർമ്മജൻ ബോൾഗാട്ടിയുമാണ് അവതരിപ്പിക്കുന്നത്.
ലാലും സിദ്ധിഖും റൊമാരിയോ, റിയ എന്നിവരുടെ പിതാക്ക·ാരെ അവതരിപ്പിക്കുന്നു. ഇവർ അടുത്ത സുഹൃത്തുക്കളുമാണ്. ഇവരുടെ കുടുംബത്തിലെത്തുന്പോൾ അത് കാന്പസിനേക്കാളും രസാവഹമാണ്.
ഹരീഷ് കണാരൻ, കൈലേഷ്, ഷമ്മി തിലകൻ, റീനാ ബഷീർ, ബിന്ദു അനീഷ്, അഞ്ജലി നായർ, ശരണ്യ, രമ്യാ പണിക്കർ എന്നിവരും പ്രധാന താരങ്ങളാണ്.
വൈശാഖാ സിനിമയുടെ ബാനറിൽ വൈശാഖാ രാജൻ ഈ ചിത്രം നിർമിക്കുന്നു. ആൽബി ഛായാഗ്രഹണവും ദിലീപ് ഡെന്നീസ് എഡിറ്റിംഗും നിര്വഹിക്കുന്നു. കലാസംവിധാനം- ജോസഫ് നെല്ലിക്കൽ, പ്രൊഡ. കണ്‍ട്രോളർ സഞ്ജു വൈക്കം.
വാഴൂർ ജോസ്