സിനിമയുടെ ടീസറിലും എസ്ഐ ശ്രീകുമാറിന്‍റെ ഉജ്വലപ്രകടനംതന്നെയാണല്ലോ വന്നതും?
അതും ഇരട്ടി മധുരമായി തോന്നുകയാണ്. അങ്ങനെ പറയുവാൻ മറ്റൊരു കാരണം കൂടിയുണ്ട്. ടീസറിന്‍റെ കാര്യം മമ്മുക്ക തന്നെ അടുത്തയിടെ സൂചിപ്പിച്ചു. സിനിമയിൽ ഞങ്ങളുടെ കോന്പിനേഷൻ സീൻ ഉണ്ടായിരുന്നെങ്കിലും മമ്മുക്കയെ കാണുവാനോ സംസാരിക്കാനോ എനിക്കു കഴിഞ്ഞിരുന്നില്ല. എന്നാൽ ഇക്കഴിഞ്ഞ ആഴ്ച മമ്മുക്കയുടെ പുതിയ സിനിമയുടെ ഷൂട്ടിംഗ് സെറ്റിലെത്തി നേരിട്ട് കാണുവാൻ കഴിഞ്ഞു. കണ്ടയുടനെ അദ്ദേഹം ടീസറിൽ എന്നെ കണ്ടതിനെക്കുറിച്ച് പുഞ്ചിരിയോടെ പറഞ്ഞു.
പോലീസ് വേഷം അഭിലാഷ് ഹുസൈന്‍റെ ഭാഗ്യവേഷമായി മാറുകയാണോ?
സിനിമാ ലോകത്ത് ഒരു എൻട്രി നൽകിയത് പോലീസ് വേഷംതന്നെയാണ്. എന്നാൽ, ഇനിയും പോലീസ് വേഷംതന്നെ തുടരണമെന്നില്ല. അഭിനയസാധ്യത ഉള്ള നല്ല കഥാപാത്രങ്ങൾ അവതരിപ്പിക്കണമെന്നാണ് എന്‍റെ ആഗ്രഹം.
എസ്. മഞ്ജുളാദേവി