ഈ ചിത്രത്തിനു രചന നിർവഹിക്കുന്നത് അന്പാടി കെ ആണ്. ശ്രീവരി ഫിലിംസിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ നിർമിക്കുന്ന ഈ ചിത്രം തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്നു. ശ്രീവരി ഫിലിംസ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
തികച്ചും ഹാസ്യത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നെടുമുടി വേണു, സൈജു കുറുപ്പ്, ഗ്രിഗറി, ശരത്, ബിറ്റോ, അശോകൻ, ബൈജു, ഷമ്മി തിലകൻ, ദിലീഷ് പോത്തൻ എന്നിവരും അഭിനയിക്കുന്നുണ്ട്. പാപ്പിനു ഛായാഗ്രഹണവും ലിജോ പോൾ എഡിറ്റിംഗും നിർവഹിക്കുന്നു. ഹരി നാരായണന്റെ ഗാനങ്ങൾക്ക് ഗോപിസുന്ദർ ഈണം പകർന്നിരിക്കുന്നു.
വാഴൂർ ജോസ്