ബാഹുബലിയുടെ രണ്ടാം ഭാഗത്തിനായും കൂടുതൽ പരിശീലനം നേടിയിരുന്നോ?
തീർച്ചയായും. അതിനായി വാൾപ്പയറ്റും കുതിര സവാരിയിലും പരിശീലനം നടത്തി. വാൾപ്പയറ്റ് ഏകദേശം ഒരുമാസത്തോളമുണ്ടായിരുന്നു. കുതിരയെ ഒറ്റയ്ക്കു ഓടിക്കാൻ വേഗത്തിൽ പഠിച്ചെടുത്തു. ഒരു സിനിമയ്ക്കു വേണ്ടി ഇത്രമാത്രം ശാരീരിക തയ്യാറെടുപ്പുകൾ നടത്തുന്നതിൽ ഞാൻ വളരെ എക്സൈറ്റഡാണ്.
കൂടെ അഭിനയിച്ചതിൽ കൂടുതൽ ഇൻസ്പെയർ ചെയ്ത നടൻഅല്ലെങ്കിൽ നടിയാര്?
ഷാരുഖ് ഖാനൊപ്പവും രണ്‍വീർ സിംഗിനൊപ്പവും പരസ്യ ചിത്രങ്ങളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. ഞാൻ കണ്ടതിൽ ഇവർ രണ്ടുമാണ് ഏറ്റവും വിനയമുള്ള സൂപ്പർസ്റ്റാറുകൾ. അവരോടൊപ്പം സിനിമ ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്. സ്വഭാവഗുണവും കഠിനാധ്വാനവുമാണ് അവരെ ഉയരങ്ങളിലെത്തിക്കുന്നത്. രണ്‍ബിർ കപൂറും ഇവരെപ്പോലെയാണ്. ഒരു കഥാപാത്രമായി ആഴത്തിൽ മാറുന്നതിലുള്ള അദ്ദേഹത്തിന്‍റെ നൈപുണ്യം മറ്റുള്ളവർ കണ്ടു പഠിക്കണ്ടതാണ്.
ഷാരുഖാനൊപ്പം വർക്കു ചെയ്തപ്പോൾ അഭിനയത്തിൽ എന്തെങ്കിലും ടിപ് നൽകിയിരുന്നോ?
ഷാരുഖ് ഖാൻ വളരെ സിംപിളായ സാധാരണ മനുഷ്യനാണ്. സത്യത്തിൽ അദ്ദേഹത്തിനൊപ്പം അഭിനയിക്കുന്പോൽ ഞാൻ വളരെ നേർവസായിരുന്നു. എനിക്കു തോന്നുന്നു ഷാരുഖ് ഖാനൊപ്പം ആരഭിനയിച്ചാലും അതേ ഫീലിംഗാസായിരിക്കും ഉണ്ടാകുന്നത്. അത് എത്ര സിനിമ മുന്പ് അദ്ദേഹത്തിനൊപ്പം ചെയ്തവരായാലും. വളരെ ദൈവാനുഗ്രഹമുള്ളയാളാണ്. ഒരു അഭിനേത്രി എന്ന നിലയിൽ നമുക്കും ഏറെ ബഹുമാനം നൽകുന്നു. മറ്റൊരു കൗതുകകരമായ കാര്യം ഞങ്ങൾ രണ്ടു പേരും കൂടുതലായി കോഫി കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണ്.
ഒരു അഭിനേത്രി എന്ന നിലയിൽ ഏതു തരം കഥാപാത്രമാണ് അഭിനയിക്കാൻ അഗ്രഹിക്കുന്നത്
റൊമ്ന്‍റിക് & ഡ്രമാറ്റിക്കായുള്ള ചിത്രങ്ങൾ ചെയ്യാനാണ് ഞാൻ കൂടുതലും ശ്രമിക്കുന്നത്. അപ്പോഴും ആ ചിത്രങ്ങൾ ആരുടേതാണ് എന്നതൊരു ഘടകമാണ്. ബാഹുബലിക്കു ശേഷം എല്ലാത്തരം കഥാപാത്രങ്ങളേയും ഞാൻ സ്വീകരിക്കാൻ ശ്രമിക്കും. കാരണം ഫിസിക്കലായുള്ള മാറ്റത്തിനെ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു.
ഒരു അഭിനേത്രിയല്ലായിരുന്നെങ്കിൽ മറ്റേതു പ്രൊഫഷണലിൽ താങ്കളെത്തിയേനെ?
അങ്ങനെ മറ്റെവിടെ എത്തുമെന്ന് എനിക്കു ചിന്തിക്കാനെ സാധിക്കുന്നില്ല. കഠിനാധ്വാനം ചെയ്യാനുള്ള മനസുണ്ട്, അതുകൊണ്ടു തന്നെ എന്തു ജോലിയായാലും എനിക്കു ചെയ്തു സാധിക്കാമെന്നുള്ള വിശ്വാസമുണ്ട്. ആരെങ്കിലും എന്നെ ഒരു കാര്യം ഏൽപ്പിച്ചാൽ അതിനെ പൂർണ ഉത്തരവാദിത്വത്തോടും താല്പര്യത്തോടും ചെയ്യാനാണ് ഞാൻ ശ്രമിക്കാറ്. പുതിയൊരു മേഖലയിലെത്തിയാലും പരിഭ്രമിക്കാതെ മികച്ച രീതിയിൽ ചെയ്യുക എന്നതാണ് എന്‍റെ സ്വഭാവം.
ആരാണ് താങ്കളുടെ ഫേവറേറ്റ് അഭിനേത്രി?
മാധുരി ദീക്ഷിതിന്േറയും ശ്രീദേവിയുടേയും വലിയൊരു ആരാധികയാണ് ഞാൻ. കാലഘട്ടത്തിന്‍റെ നായികമാരാണ് അവർ രണ്ടുപേരും. അതു പ്രേക്ഷകരും തിരിച്ചറിഞ്ഞതാണ്. അവർക്കു പകരക്കാരാകാനും ഇനിയാർക്കും സാധിക്കുകയുമില്ല.
പുതിയ പ്രോജക്ടുകൾ ഏതൊക്കെ?
കുറച്ചു പ്രോജക്ടുകൾ നടക്കുന്നുണ്ട്. ഹിന്ദി ചിത്രം ക്വീനിന്‍റെ തമിഴ് പതിപ്പ് രണ്ടു മാസത്തിനു ശേഷം ചെയ്യും. നല്ലൊരു സബ്ജക്ടാണത്. സൗത്ത് ഇന്ത്യയിലെ പ്രേക്ഷകർക്കും ആ കഥ അറിയാൻ സൗകര്യമാകും. പിന്നെ തെലുങ്കിലും സ്ത്രീ കേന്ദ്രീകൃതമായ ഒരു സിനിമ ചെയ്യുന്നുണ്ട്. ഈ വർഷം ഞാൻ ചെയ്യുന്ന സിനിമകളെല്ലാം അത്തരത്തിൽ വളരെ ശക്തമായ സ്ത്രീപക്ഷ സിനിമകളാണ്. ഭാവിയിലും വളരെ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാനാണ് ആഗ്രഹിക്കുന്നത്.