-gpt-ad-1663042996725-0'>
ഓരോ കുടുംബത്തിലും അരങ്ങേറുന്ന ഈ സ്ഥിതിഗതികളുടെ പ്രതിഫലനമാണ് തികഞ്ഞ കുടുംബപശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്നത്. ഇവിടെ ജയശങ്കറിനെ ജയറാമും പീതാംബരനെ കലാഭവൻ ഷാജോണും അവതരിപ്പിക്കുന്നു. രാധിക, രേഖ എന്നിവരെ ഇനിയ, മുത്തുമണി എന്നിവരാണ് അവതരിപ്പിക്കുന്നത്.
ആകാശ് എസ്. മേനോനാണ് ജയറാം- രാധിക ദന്പതികളുടെ മകൻ ആകാശിനെ അവതരിപ്പിക്കുന്നത്. സംവിധായകൻ സന്ധ്യാ മോഹന്‍റെ മകനാണ് ആകാശ്.
അർജുൻ രവീന്ദ്രൻ, നസ്താഹ്, നന്ദനാ വർമ്മ, യുവലക്ഷ്മി എന്നിവരാണ് ഇതിലെ മറ്റു കൗമാരക്കാർ.
സായ്കുമാർ, ഇന്നസെന്‍റ്, ഇർഷാദ്, അനിൽ മുരളി തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. കഥ, തിരക്കഥ- സമുദ്രക്കനി, സംഭാഷണം- ഗിരീഷ് കുമാർ. റഫീഖ് അഹമ്മദിന്‍റെ ഗാനങ്ങൾക്ക് ബിജിപാൽ ഈണം പകർന്നിരിക്കുന്നു.
അഴകപ്പൻ ഛായാഗ്രഹണവും രഞ്ജൻ ഏബ്രഹാം എഡിറ്റിംഗും നിർവഹിക്കുന്നു. കലാസംവിധാനം- സഹസ് ബാല, മേക്കപ്- പി.വി. ശങ്കർ, പ്രൊഡക്ഷൻ കണ്‍ട്രോളർ- ബാദ്ഷ. വാഴൂർ ജോസ്