കമൽതന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്തന്. വലിയ ഹോംവർക്കു നടത്തിയാണ് തിരക്കഥ തയാറാക്കിയത്. മാധവിക്കുട്ടിയുടെ പുസ്തകങ്ങൾ പിന്നെയും പിന്നെയും വായിച്ചു. പലതും നേരിൽ ശേഖരിച്ചു. അതിൽനിന്നും തള്ളേണ്ടവ തള്ളിയും കൊള്ളേണ്ടവ ഉൾപ്പെടുത്തിയുമാണു തിരക്കഥയ്ക്കു രൂപം നൽകിയത്.
മാധവിക്കുട്ടിയുടെ ബാല്യം മുതൽ മരണംവരെയുള്ള കഥയാണ് ചിത്രം പറയുന്നത്. ആഞ്ജലീന, നീലാഞ്ജന എന്നിവരാണ് ബാല്യവും കൗമാരവും അവതരിപ്പിക്കുന്നത്.
പൃഥ്വിരാജ്, മുരളി ഗോപി, അനൂപ് മേനോൻ, ജ്യോതികൃഷ്ണ, കെ.പി.എ.സി ലളിത, വത്സലാ മേനോൻ, ശ്രീദേവി ഉണ്ണി, അനിൽ നെടുമങ്ങാട്, സുശീൽകുമാർ, ശിവൻ എന്നിവരും പ്രധാന താരങ്ങളാണ്.
റഫീഖ് അഹമ്മദിന്‍റെയും ഹിന്ദി കവി ഗുൽസാറിന്‍റെയും വരികൾക്ക് എം. ജയചന്ദ്രനും പ്രശസ്ത തബലിസ്റ്റ് സക്കീർ ഹുസൈന്‍റെ സഹോദരൻ തൗഫീഖ് ഖുറൈഷിയും സംഗീതം നൽകുന്നു.
മധു നീലകണ്ഠനാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്- ശ്രീഗർ പ്രസാദ്, കലാസംവിധാനം- സുനിൽ ബാബു. അരോമ മോഹനാണ് പ്രൊഡക്ഷൻ കണ്‍ട്രോളർ.
വാഴൂർ ജോസ്