പ്രി​ലി​മി​ന​റി ഓ​ഗ​സ്റ്റി​ൽ, മെ​യി​ൻ സെ​പ്റ്റം​ബ​ർ-​ഒ​ക്ടോ​ബ​റി​ൽ
ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ്, ഓ​ഫീ​സ​ർ സ്കെ​യി​ൽ 1 ത​സ്തി​ക​ക​ളി​ൽ ഓ​ണ്‍​ലൈ​ൻ പ്രി​ലി​മി​ന​റി പ​രീ​ക്ഷ​യും മെ​യി​ൻ പ​രീ​ക്ഷ​യും ന​ട​ത്തും. ഓ​ഗ​സ്റ്റി​ലാ​കും പ്രി​ലി​മി​ന​റി. ആ​ല​പ്പു​ഴ, ക​ണ്ണൂ​ർ, കൊ​ച്ചി, കൊ​ല്ലം, കോ​ട്ട​യം, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രീ​ക്ഷാ​കേ​ന്ദ്ര​മു​ണ്ട്.

മെ​യി​ൻ പ​രീ​ക്ഷ സെ​പ്റ്റം​ബ​ർ- ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തും. ഓ​ഫീ​സ​ർ ത​സ്തി​ക​ക​ളി​ൽ അ​ഭി​മു​ഖ​വു​മു​ണ്ട്. ഓ​ഫീ​സ​ർ സ്കെ​യി​ൽ-2, 3 ത​സ്തി​ക​ക​ളി​ലേ​ക്ക് ഒ​രു​ഘ​ട്ട പ​രീ​ക്ഷ​യും കോ​മ​ണ്‍ ഇ​ന്‍റ​ർ​വ്യൂ​വും ന​ട​ത്തും. ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യ്ക്കു റീ​സ​ണിം​ഗ്, ന്യൂ​മ​റി​ക്ക​ൽ എ​ബി​ലി​റ്റി വി​ഭാ​ഗ​ങ്ങ​ളി​ലെ ചോ​ദ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന 45 മി​നി​റ്റ് പ്രി​ലി​മി​ന​റി പ​രീ​ക്ഷ​യാ​ണ്.

ഓ​ഫീ​സ​ർ സ്കെ​യി​ൽ 1 ത​സ്തി​ക​യി​ൽ റീ​സ​ണിം​ഗ്, ക്വാ​ണ്ടി​റ്റേ​റ്റീ​വ് ആ​പ്റ്റി​റ്റ്യൂ​ഡ് വി​ഷ​യ​ങ്ങ​ളി​ൽ 45 മി​നി​റ്റ് പ​രീ​ക്ഷ. ഒ​ബ്ജ​ക്ടീ​വ് മാ​തൃ​ക​യി​ലാ​കും പ​രീ​ക്ഷ. നെ​ഗ​റ്റീ​വ് മാ​ർ​ക്കു​ണ്ട്. ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ്, ഓ​ഫി​സ​ർ സ്കെ​യി​ൽ 1 ത​സ്തി​ക​ക​ളി​ലേ​ക്കു കേ​ര​ള​ത്തി​ൽ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​ർ​ക്കു മാ​ധ്യ​മ​മാ​യി മ​ല​യാ​ള​വും തെ​ര​ഞ്ഞെ​ടു​ക്കാം.

www.ibps.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്ത​ണം. മെ​യി​ൻ പ​രീ​ക്ഷ ഉ​ൾ​പ്പെ​ടെ​യു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് വി​ജ്ഞാ​പ​നം കാ​ണു​ക.