കുന്പിടി- കാങ്കപ്പുഴ റെഗുലേറ്റർ ബ്രിഡ്ജ് അ​പ്രോ​ച്ച് റോ​ഡി​ന് ഏ​റ്റെ​ടു​ത്ത സ്ഥ​ല​ങ്ങ​ളു​ടെ രേ​ഖ​ക​ൾ ശേ​ഖ​രി​ച്ചു
Saturday, November 9, 2024 5:30 AM IST
തൃ​ത്താ​ല: പാ​ല​ക്കാ​ട്-​മ​ല​പ്പു​റം ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ച്ച് നി​ർ​മി​ക്കു​ന്ന കു​ന്പി​ടി-കാ​ങ്ക​പ്പു​ഴ റെ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി ഏ​റ്റെ​ടു​ത്ത സ്ഥ​ല​ങ്ങ​ളു​ടെ രേ​ഖ​ക​ൾ ശേ​ഖ​രി​ച്ചു. പാ​ല​ക്കാ​ട് റ​വ​ന്യൂ​വ​കു​പ്പി​ലെ സ്ഥ​ല​മെ​ടു​പ്പ് വി​ഭാ​ഗ​മാ​ണ് രേ​ഖ​ക​ൾ ശേ​ഖ​രി​ച്ച​ത്. റെ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജി​ന്‍റെ കു​ന്പി​ടി​ഭാ​ഗ​ത്തും കു​റ്റി​പ്പു​റം ഭാ​ഗ​ത്തു​മാ​യി അ​പ്രോ​ച്ച് റോ​ഡി​നും നി​ല​വി​ലു​ള്ള റോ​ഡു​ക​ളു​ടെ വീ​തി​കൂ​ട്ടു​ന്ന​തി​നാ​യി 170.52 സെ​ന്‍റാ​ണ് ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ഇ​തി​ൽ വീ​ടു​ക​ളും കെ​ട്ടി​ട​ങ്ങ​ളു​മാ​യി 10 എ​ണ്ണ​വും 49 മ​തി​ൽ, ഗേ​റ്റ് എ​ന്നി​വ​യും മൂ​ന്നു കി​ണ​റു​ക​ളും ഉ​ൾ​പ്പെ​ടും. ആ​ന​ക്ക​ര വി​ല്ലേ​ജി​ലെ 64 സ​ർ​വേ ന​ന്പ​റു​ക​ളി​ലും കു​റ്റി​പ്പു​റം പ​ഞ്ചാ​യ​ത്തി​ൽ 65 സ​ർ​വേ ന​ന്പ​റു​ക​ളി​ലു​മാ​യി 98 വ്യ​ക്തി​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലാ​ണ് ഇ​വ. അ​പ്രോ​ച്ച് റോ​ഡ് വ​രു​ന്ന കു​ന്പി​ടി​ഭാ​ഗ​ത്ത് പ്ര​ധാ​ന​മാ​യും ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളാ​ണ് പൊ​ളി​ക്കു​ക.

അ​ടു​ത്ത മേ​യി​ൽ റെ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ക്കാ​നാ​ണ് തീ​രു​മാ​നം. നി​ല​വി​ൽ റെ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജി​ന്‍റെ നി​ർ​മാ​ണം 82 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു. ഇ​നി പെ​യി​ന്‍റിം​ഗ് ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നും 14 ഷ​ട്ട​റു​ക​ൾ സ്ഥാ​പി​ക്കാ​നു​മു​ണ്ട്. പു​ഴ​യി​ലെ വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് കു​റ​ഞ്ഞാ​ൽ ഈ ​ര​ണ്ട് പ്ര​വൃ​ത്തി​ക​ളും പൂ​ർ​ത്തി​യാ​ക്കും.

കേ​ന്ദ്ര ജ​ലക​മ്മീ​ഷ​ന്‍റെ ക​ണ​ക്കു​ക​ൾ​പ്ര​കാ​രം നി​ല​വി​ൽ ഭാ​ര​ത​പ്പു​ഴ​യി​ൽ നാ​ല​ര​മീ​റ്റ​റി​ൽ താ​ഴെ​യാ​ണ് ജ​ല​നി​ര​പ്പ്. 102 കോ​ടി രൂ​പ ചെ​ല​വി​ട്ടാ​ണ് കു​ന്പി​ടി​യി​ൽ​നി​ന്ന് കു​റ്റി​പ്പു​റ​ത്തേ​ക്ക് റെ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ് നി​ർ​മി​ക്കു​ന്ന​ത്.