മ​ല​ന്പു​ഴ പൂ​ക്കു​ണ്ടി​ൽ ദു​രി​ത​ജീ​വി​തവുമായി ആ​റു​ കു​ടും​ബ​ത്തി​ലെ ഇ​രു​പ​തോ​ളം​പേ​ർ
Saturday, November 9, 2024 5:30 AM IST
മ​ല​മ്പു​ഴ: ചു​റ്റി​നും വെ​ള്ള​ക്കെ​ട്ട്, ശു​ദ്ധ​ജ​ല വി​ത​ര​ണം ത​ക​രാ​റി​ൽ, വൈ​ദ്യു​തി ബ​ന്ധ​വും നി​ല​ച്ചു. മേ​ൽ​ക്കൂ​ര ചോ​ർ​ന്നൊ​ലി​ച്ചു കൊ​ണ്ടി​രി​ക്കു​ന്നു. ശ​ക്ത​മാ​യ കാ​റ്റ​ടി​ച്ചാ​ൽ വീ​ഴാ​ൻ​നി​ൽ​ക്കു​ന്ന കു​ടി​ലു​ക​ൾ.

ഒ​ട്ടും സു​ര​ക്ഷി​ത​മ​ല്ലാ​തെ ജീ​വി​തം ഇ​രു​ട്ടി​ലാ​യി മ​ല​മ്പു​ഴ​യി​ൽ ആ​റു​കു​ടും​ബ​ങ്ങ​ൾ. മ​ല​മ്പു​ഴ അ​ക​മ​ല​വാ​ര​ത്ത് പൂ​ക്കു​ണ്ട് പ്ര​ദേ​ശ​ത്താ​ണ് രാ​ജ​ൻ, മ​ണി, ശാ​ര​ദ, സു​ദേ​വ​ൻ, വി​ശ്വ​നാ​ഥ​ൻ, ഷി​ബു എ​ന്നി​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ വെ​ള്ള​ക്കെ​ട്ടി​ൽ അ​ക​പ്പെ​ട്ട​ത്.

ചെ​റി​യ കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ ഇ​രു​പ​തോ​ളം പേ​രാ​ണ് ദു​രി​ത​ത്തി​ൽ ക​ഴി​യു​ന്ന​ത്. ആ​റു​വ​ർ​ഷ​മാ​യി ഇ​വി​ടെ താ​മ​സി​ച്ചു വ​രു​ന്നു. ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തി​ല​ധി​ക​മാ​യി ഇ​വ​ർ വെ​ള്ള​ക്കെ​ട്ടി​ൽ ജീ​വി​തം ത​ള്ളി​നീ​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട്.

ഒ​ഴു​ക്കി​ല്ലാ​ത്ത മ​ലി​ന​ജ​ല​ത്തി​ൽ​നി​ന്നും സാം​ക്ര​മി​ക​രോ​ഗ​ങ്ങ​ൾ വ​രാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണ്. മു​ൻ ക​രു​ത​ലു​ക​ളോ മ​റ്റു​സം​വി​ധാ​ന​ങ്ങ​ളു​മാ​യോ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ ഇ​ങ്ങോ​ട്ടെ​ത്തി​യി​ട്ടു​മി​ല്ല. മ​ല​മ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ലാ​ണ് അ​ണ​ക്കെ​ട്ടി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്തോ​ടു​ചേ​ർ​ന്ന പൂ​ക്കു​ണ്ട് പ്ര​ദേ​ശം.

ക​ഴി​ഞ്ഞ ഒ​ന്ന​ര​മാ​സ​മാ​യി വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് മ​ഴ ക​ന​ത്ത​തോ​ടെ​യാ​ണ് ഇ​വി​ടം വെ​ള്ള​ക്കെ​ട്ടി​ലാ​യ​ത്. നാ​ലു ദി​വ​സം​മു​ൻ​പ് ഇ​വി​ടേ​ക്കു​ള്ള വൈ​ദ്യു​തി ബ​ന്ധ​വും കെ​എ​സ്ഇ​ബി വിഛേ​ദി​ക്കു​ക​യു​ണ്ടാ​യി. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ൾ മു​ൻ നി​ർ​ത്തി​യാ​ണ് വൈ​ദ്യു​തി​ബ​ന്ധം വിഛേ​ദി​ച്ച​ത്.

മ​ല​മ്പു​ഴ അ​ണ​ക്കെ​ട്ടി​ൽ ജ​ല​വി​താ​നം പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി​യി​ലെ​ത്തി​യ​തോ​ടെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്തോ​ടു​ചേ​ർ​ന്ന പ​ല സ്ഥ​ല​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ടു​ക​ളു​ണ്ട്.

അ​ണ​ക്കെ​ട്ട് തു​റ​ന്നു​വി​ട്ടെ​ങ്കി​ലും മ​ഴ​കു​റ​ഞ്ഞ് വെ​ള്ളം വാ​ർ​ന്നു​പോ​യാ​ൽ മാ​ത്ര​മേ സ്ഥി​തി മെ​ച്ച​പ്പെ​ടു​ക​യു​ള്ളു​വെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. സു​ര​ക്ഷി​ത​മാ​യ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തു​വ​രെ ഇ​വ​രെ ക്യാ​മ്പു​ക​ളി​ലേ​യ്ക്കു മാ​റ്റ​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. സ്ഥി​തി​ഗ​തി​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലാ​യാ​ൽ വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ക്കു​മെ​ന്നും കെ​എ​സ്ഇ ബി ​അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

പൂ​ക്കു​ണ്ടി​ലെ താ​മ​സ​ക്കാ​രു​ടെ പ്ര​ശ്നം ഗൗ​ര​വ​മേ​റി​യ​താ​ണ്. രോ​ഗ​ങ്ങ​ൾ ബാ​ധി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മ​ല​മ്പു​ഴ ആ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ടി.​കെ. ജ​യ​പ്ര​സാ​ദ് പ​റ​ഞ്ഞു.

പൂ​ക്കു​ണ്ടി​ലെ പ്ര​ശ്ന​ബാ​ധി​ത മേ​ഖ​ല​യി​ലെ കു​ടും​ബ​ങ്ങ​ളെ മാ​റ്റി പാ​ർ​പ്പി​ക്കു​ന്ന​തു​ൾ​പ്പ​ടെ​യു​ള്ള അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​മെ​ന്നു വാ​ർ​ഡ് മെം​ബ​ർ അ​ഞ്‌​ജു ജ​യ​ൻ പ​റ​ഞ്ഞു.