ഷൊ​ർ​ണൂ​ർ മേഖലയിൽ നെ​ൽ​കൃ​ഷി കു​റ​ഞ്ഞു
Friday, November 8, 2024 5:06 AM IST
ഷൊർ​ണൂ​ർ: ഷൊ​ർ​ണൂ​രി​ൽ 154 ഹെ​ക്ട​ർ നെ​ൽ​കൃ​ഷി​യു​ടെ കു​റ​വ്. ര​ണ്ടാം​വി​ള നെ​ൽ​കൃഷി​യി​ലാ​ണ് ഈ ​കു​റ​വ്. കാ​ട്ടു​പ​ന്നി​ശ​ല്യ​വും കൃ​ഷി​ന​ഷ്ട​വും കാ​ര​ണ​മാ​ണ് ഷൊ​ർ​ണൂ​ർ ബ്ലോ​ക്കി​നു​കീ​ഴി​ൽ നെ​ൽ​കൃ​ഷി​യി​റ​ക്കു​ന്ന ക​ർ​ഷ​ക​രു​ടെ എ​ണ്ണം കു​റ​ഞ്ഞ​തെ​ന്നാണ് ​നി​ഗ​മ​നം.

ക​ഴി​ഞ്ഞ​വ​ർ​ഷം 2,918 ഹെ​ക്ട​റി​ൽ കൃ​ഷി​യി​റ​ക്കി​യി​രു​ന്നു. ഇ​ത്ത​വ​ണ 2,764 ഹെ​ക്ട​ർ പാ​ട​ശേ​ഖ​ര​ത്തി​ൽ മാ​ത്ര​മാ​ണ് കൃ​ഷി​യി​റ​ക്കി​യി​രി​ക്കു​ന്ന​ത്. 154 ഹെ​ക്ട​ർ കു​റ​വ്. ഏ​റ്റ​വും കൂ​ടു​ത​ൽ കൃ​ഷി​യി​റ​ക്കി​യി​രി​ക്കു​ന്ന​ത് അ​മ്പ​ല​പ്പാ​റ കൃ​ഷി​ഭ​വ​നു​കീ​ഴി​ലാ​ണ്. 400 ഹെ​ക്ട​ർ പാ​ട​ശേ​ഖ​ര​ത്തി​ലാ​ണ് ഇ​ത്തവ​ണ ര​ണ്ടാം​വി​ള നെ​ൽ​കൃ​ഷി​യി​റ​ക്കി​യ​ത്. കു​റ​വ് തൃ​ക്ക​ടീ​രി കൃ​ഷി​ഭ​വ​നു​ കീ​ഴി​ലാ​ണ് 156 ഹെ​ക്ട​റി​ൽ. ഒ​ന്നാം​വി​ള നെ​ൽ​കൃഷി​യും കൂ​ടു​ത​ൽ അ​മ്പ​ല​പ്പാ​റ കൃ​ഷി​ഭ​വ​ന്‍റെ കീ​ഴി​ലാ​യി​രു​ന്നു 230 ഹെ​ക്ട​റി​ൽ. അ​ന​ങ്ങ​ന​ടി-200, ച​ള​വ​റ-240, ല​ക്കി​ടി-​പേ​രൂ​ർ-375, നെ​ല്ലാ​യ-235, ഒ​റ്റ​പ്പാ​ലം-265, ഷൊ​ർ​ണൂ​ർ-368, വ​ല്ല​പ്പു​ഴ-275, വാ​ണി​യം​കു​ളം-250 ഹെ​ക്ട​റി​ലും ര​ണ്ടാം​വി​ള കൃ​ഷി​യി​റ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​വ​ർ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ ര​ണ്ടാം​വി​ള കൃ​ഷി​ചെ​യ്ത​ത് ല​ക്കി​ടി കൃ​ഷി​ഭ​വ​നു​കീ​ഴി​ലെ പാ​ട​ശേ​ഖ​ര​ത്തി​ലാ​യി​രു​ന്നു. 400 ഹെ​ക്ട​റി​ലാ​യി​രു​ന്നു കൃ​ഷി. ക​ഴി​ഞ്ഞ​വ​ർ​ഷം ക​ർ​ക്ക​ിടക​ത്തി​ൽ​പോ​ലും പാ​ട​ശേ​ഖ​ര​ങ്ങ​ൾ വ​ര​ണ്ടു​കി​ട​ക്കു​ന്ന സ്ഥി​തി​യാ​യി​രു​ന്നു. എ​ന്നി​ട്ടും അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ മ​ഴ ല​ഭി​ച്ച​തോ​ടെ കൂ​ടു​ത​ൽ ക​ർ​ഷ​ക​ർ കൃ​ഷി​യി​റ​ക്കി.

എ​ന്നാ​ൽ കാ​ട്ടു​പ​ന്നി​ശ​ല്യ​വും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും നെ​ല്ലു​സം​ഭ​ര​ണ പ്ര​ശ്ന​വു​മൊ​ക്കെ​ കാ​ര​ണം ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ​ന​ഷ്ടം വ​ന്ന​താ​യി കൃ​ഷി​ക്കാ​ർ പ​റ​യു​ന്നു. ഇ​തോ​ടെ​യാ​ണ് പ​ല ക​ർ​ഷ​ക​രും ഇ​ത്ത​വ​ണ കൃ​ഷി​യി​റ​ക്കു​ന്ന​തി​ൽ​നി​ന്നു പി​ൻ​വാ​ങ്ങി​യ​ത്.