പ​നം​കു​റ്റി ക​ര​ടി​യ​ള​യി​ൽ ആ​ന​ക്കൂ​ട്ടം വ്യാ​പ​ക​മാ​യി കൃ​ഷി നശ​ിപ്പിച്ചു
Friday, November 8, 2024 5:06 AM IST
വ​ട​ക്ക​ഞ്ചേ​രി: പ​നം​കു​റ്റി ക​ര​ടി​യ​ള​യി​ൽ കു​ട്ടി​യും ര​ണ്ടു വ​ലി​യ ആ​ന​ക​ളും ഉ​ൾ​പ്പെ​ടു​ന്ന കൂ​ട്ടം തോ​ട്ട​ത്തി​ലി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. മ​ണ്ണാ​ർ​കു​ടി ജോ​ർ​ജ് ജോ​സ​ഫ്, മ​ഞ്ഞാ​ശേ​രി ത​ങ്ക​പ്പ​ൻ എ​ന്നി​വ​രു​ടെ തോ​ട്ട​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ലും വി​ള​ക​ൾ ന​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്. പ​ത്ത് വ​ലി​യ തെ​ങ്ങു​ക​ൾ, 20 ലേ​റെ തൈതെ​ങ്ങു​ക​ൾ, തൈ​ക​ളും വ​ലു​തു​മാ​യി അ​മ്പ​തോ​ളം ക​വു​ങ്ങു​ക​ൾ, വാ​ഴ​ത്തോ​ട്ട​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ് ന​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്.

ജോ​ർ​ജ് ജോ​സ​ഫി​ന്‍റെ ആ​റ് ഏ​ക്ക​റി​ലും ത​ങ്ക​പ്പ​ന്‍റെ ര​ണ്ട് ഏ​ക്ക​റി​ലു​മു​ള്ള വി​ള​ക​ളെ​ല്ലാം ഒ​ടി​ച്ചി​ട്ടും ച​വി​ട്ടി​യും ന​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ പു​ല​ർ​ച്ചെയാ​ണ് ആ​ന​ക​ൾ ഇ​റ​ങ്ങി​യി​ട്ടു​ള്ള​ത്. വ​നാ​തി​ർ​ത്തി​യി​ൽ അ​ര കി​ലോ​മീ​റ്റ​ർ ദൂ​രം സോ​ളാ​ർ​വേ​ലി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ലാ​ത്ത​താ​ണ് പീ​ച്ചി​ക്കാ​ട്ടി​ൽ നി​ന്നും ആ​ന​ക​ൾ ഇ​റ​ങ്ങാ​ൻ കാ​ര​ണ​മാ​കു​ന്ന​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളാ​യ ചെ​റു​നി​ലം ജോ​ണി, ഷാ​ജ​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.

മ​റ്റി​ട​ങ്ങ​ളി​ലെ​ല്ലാം സ്വ​കാ​ര്യതോ​ട്ടം ഉ​ട​മ​ക​ൾ അ​വ​രു​ടെ തോ​ട്ടം അ​തി​ർ​ത്തി​ക​ളി​ൽ വൈ​ദ്യു​തിവേ​ലി സം​ര​ക്ഷി​ക്കു​ന്ന​തി​നാ​ൽ ആ​ന​ക​ള്‍​ക്ക് ക​ട​ന്നുവ​രാ​നാ​കി​ല്ല. വ​നാ​തി​ർ​ത്തി​യി​ലു​ള്ള 25 ഏ​ക്ക​ർ എ​സ്റ്റേ​റ്റ് പ​രി​ച​ര​ണ​മി​ല്ലാ​തെ കി​ട​ക്കു​ന്ന​തും പ​ക​ൽ​സ​മ​യം ആ​ന​ക​ൾ​ക്ക് ത​മ്പ​ടി​ക്കാ​ൻ സൗ​ക​ര്യ​മാ​കു​ന്നു​ണ്ട്. മ​നു​ഷ്യ​ജീ​വ​നു ഭീ​ഷ​ണി​യാ​കും വി​ധം ആ​ന​ക​ൾ തോ​ട്ട​ങ്ങ​ളി​ലെ​ത്തു​മ്പോ​ഴും വ​നംവ​കു​പ്പ് തി​രി​ഞ്ഞു​നോ​ക്കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

ഇ​വി​ടെ അ​ടു​ത്ത് വ​നംവ​കു​പ്പി​ന്‍റെ പോ​ത്തു​ചാ​ടി​യി​ലു​ള്ള ഓ​ഫീ​സി​ൽ നേ​രി​ട്ട്പോ​യി നാ​ട്ടു​കാ​ർ വി​വ​രം പ​റ​ഞ്ഞി​ട്ടും തോ​ട്ടം പ​രി​ശോ​ധി​ക്കു​വാ​ൻ പോ​ലും വ​ന​പാ​ല​ക​ർ എ​ത്തി​യി​ല്ല. ക​ാടു​പി​ടി​ച്ചു കി​ട​ക്കു​ന്ന തോ​ട്ട​ങ്ങ​ളി​ൽ ത​ങ്ങു​ന്ന ആ​ന​ക​ളെ കാ​ട്ടി​ലേ​ക്ക് തു​ര​ത്തി വ​നാ​തി​ർ​ത്തി​യി​ലെ വേ​ലി പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം. വ​ന​പാ​ല​ക​ർ നി​രു​ത്ത​ര​വാ​ദ സ​മീ​പ​നം തു​ട​ർ​ന്നാ​ൽ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും മ​റ്റു വ​കു​പ്പ് അ​ധി​കാ​രി​ക​ൾ​ക്കും പ​രാ​തി ന​ൽ​കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ.