ഏ​ക്കതു​ക​യി​ൽ റിക്കാ​ർ​ഡിട്ട് തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ൻ
Friday, November 8, 2024 5:06 AM IST
ഷൊ​ർ​ണൂ​ർ:​ ഏ​ക്കതു​ക​യി​ൽ റിക്കാ​ർ​ഡ്. തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ൻ മു​ല​യം​പ​റ​മ്പ​ത്തു​കാ​വ് പൂ​ര​ത്തി​നെ​ത്തും.​ രാ​മ​ന്‍റെ ഈ ​എ​ഴു​ന്ന​ള്ളി​പ്പി​ന് ഏ​ക്കം 13,13,333 രൂ​പ​യാ​ണ് ചാ​ലി​ശേരി മു​ല​യം​പ​റ​മ്പ​ത്തു​കാ​വ് പൂ​രം എ​ഴു​ന്ന​ള്ളി​പ്പി​നാ​ണ് ആ​രാ​ധ​ക​രെ ആ​വേ​ശ​ത്തി​ലാ​റാ​ടി​ക്കാ​ൻ ഇ​ത്ത​വ​ണ​യും കൊ​മ്പ​ൻ തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​നെ​ത്തു​ന്ന​ത്.

13,13,333 രൂ​പ​യു​ടെ റെ​ക്കോ​ഡ് ഏ​ക്ക​ത്തു​ക​യ്ക്കാ​ണ് ചാ​ലി​ശ്ശേ​രി പ​ടി​ഞ്ഞാ​റേ​മു​ക്ക് ക​മ്മി​റ്റി ആ​ന​യെ ഏ​ക്ക​ത്തി​നെ​ടു​ത്ത​ത്. 2025 ഫെ​ബ്രു​വ​രി 28-ന് ​ന​ട​ക്കു​ന്ന എ​ഴു​ന്ന​ള്ളി​പ്പി​നാ​ണ് രാ​മ​ച​ന്ദ്ര​നെ​ത്തു​ക.

തൃ​ശൂർ പേ​രാ​മം​ഗ​ലം തെ​ച്ചി​ക്കോ​ട്ടു​കാ​വ് ക്ഷേ​ത്ര​ത്തി​ന്‍റെ ആ​ന​യാ​ണ്.
ആ​ന​യെ​ഴു​ന്ന​ള്ളി​പ്പി​ൽ ക​ർ​ശ​ന​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ശിപാ​ർ​ശ​ചെ​യ്ത് ഹൈ​ക്കോ​ട​തി​യി​ൽ അ​മി​ക്ക​സ്‌​ക്യൂ​റി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ലാ​ണ് തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ന് ഇ​ത്ര​യും ഉ​യ​ർ​ന്ന ഏ​ക്ക​ത്തു​ക നി​ശ്ച​യി​ച്ച​ത്.

17 വ​ർ​ഷ​മാ​യി ഇ​തേ ക​മ്മി​റ്റി തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​നെ ഇ​വി​ടെ എ​ത്തി​ക്കാ​റു​ണ്ട്.
മു​ല​യ​ംപ​റ​മ്പ​ത്തു​കാ​വ് പൂ​രം വ​രു​ന്ന അ​തേ ആ​ഴ്ച​യി​ൽ തൃ​ശൂരി​ലെ പ​ഴ​ഞ്ഞി അ​രു​വാ​യി ചെ​റു​വ​ര​മ്പ​ത്തു​കാ​വ് പൂ​ര​ക്കാ​രും ചാ​ലി​ശേരി​യി​ലെ ത​ന്നെ മ​റ്റു​ര​ണ്ട് ക​മ്മി​റ്റി​ക്കാ​രും ഉ​ൾ​പ്പെ​ടെ 16 അ​പേ​ക്ഷ​ക​ർ രാ​മ​ച​ന്ദ്ര​നു​വേ​ണ്ടി രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് റി​ക്കാർഡ് തു​ക​യി​ലേ​ക്ക് ഏ​ക്ക​മെ​ത്തി​യ​ത്. വ​രു​ന്ന ഉ​ത്സ​വ സീ​സ​ണി​ലെ​ല്ലാം ഇ​നി ഈ ​തു​ക​ക്ക് മു​ക​ളി​ലാ​യി​രി​ക്കും തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്രന്‍റെ ഏ​ക്കം.