ര​ണ്ടാം​വി​ള ജ​ല​വി​ത​ര​ണം 12ന് ​ ന​ട​ക്കു​ന്ന യോ​ഗ​ത്തി​നു​ശേ​ഷം
Friday, November 8, 2024 5:06 AM IST
നെ​ന്മാ​റ: ര​ണ്ടാം​വി​ള ജ​ല​വി​ത​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പോ​ത്തു​ണ്ടി അ​ണ​ക്കെ​ട്ടി​ന്‍റെ ഇ​രു​ക​നാ​ലു​ക​ളും ന​ന്നാ​ക്കി​തു​ട​ങ്ങി. ക​നാ​ലു​ക​ളി​ൽ അ​ടി​ഞ്ഞു​കി​ട​ക്കു​ന്ന പാ​ഴ്ചെ​ടി​ക​ളും മ​ണ്ണും നീ​ക്കം ചെ​യ്തു. കാ​ടു​പി​ടി​ച്ച നി​ല​യി​ൽ വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന പു​ല്ലു​ക​ളും ചെ​ടി​ക​ളും വെ​ട്ടിമാ​റ്റി. മ​ണ്ണു മാ​ന്തിയ​ന്ത്ര​വും പു​ല്ലു​വെ​ട്ടുയ​ന്ത്ര​വും ഉ​പ​യോ​ഗി​ച്ചാ​ണ് ദ്രു​തഗ​തി​യി​ൽ പ​ണി പൂ​ർ​ത്തി​യാ​ക്കി​യ​ത്. ര​ണ്ടാംവി​ള കൃ​ഷി​ക്കാ​യു​ള്ള ജ​ല​വി​ത​ര​ണം 12 ന് ​ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ പാ​ല​ക്കാ​ട് ജോ​യി​ന്‍റ് വാ​ട്ട​ർ റെ​ഗു​ലേ​ഷ​ൻ ഡി​വി​ഷ​ൻ ഹാ​ളി​ൽ ചേ​രു​ന്ന എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ​യും ജ​ല​വി​ത​ര​ണ ഉ​പ​ദേ​ശ സ​മി​തി അം​ഗ​ങ്ങ​ളു​ടെ​യും യോ​ഗ​ത്തി​നു​ശേ​ഷം തീ​രു​മാ​നി​ക്കും.

നേ​ര​ത്തെ പ​ത്തി​ന് ജ​ല​വി​ത​ര​ണം ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​താ​ണ്. തു​ലാ​വ​ർ​ഷ​ത്തി​ന്‍റെ ശ​ക്തി​യും അ​ണ​ക്കെ​ട്ടി​ന്‍റെ ഉ​പ​ദേ​ശ​കസ​മി​തി​യു​ടെ​യും തീ​രു​മാ​ന​മ​നു​സ​രി​ച്ച് പ​തി​ന​ഞ്ചാം തീ​യ​തി​ക്ക​കം വെ​ള്ളം തു​റ​ക്കു​ന്ന​തി​നു​ള്ള പു​തു​ക്കി​യതീ​യ​തി തീ​രു​മാ​നി​ക്കും. മു​ൻ നി​ശ്ച​യ​പ്ര​കാ​ര​മു​ള്ള തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​നാ​ലു​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന​ത്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ക​നാ​ലു​ക​ൾ ക​ട​ന്നു​പോ​കു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ന്നാ​ക്കു​ന്ന​താ​ണ് പ​തി​വ്. ഇ​പ്രാ​വ​ശ്യം ജ​ല​സേ​ച​ന വ​കു​പ്പ് നേ​രി​ട്ടാ​ണ് പ​ണിന​ട​ത്തു​ന്ന​ത്. ഇ​തോ​ടൊ​പ്പം സ​ബ്ക​നാ​ലു​ക​ളും വൃ​ത്തി​യാ​ക്കു​ന്ന പ​ണി​ക​ളും പു​രോ​ഗ​മി​ക്കു​ന്നു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

നെ​ന്മാ​റ, അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ൾ പൂ​ർ​ണമാ​യും മേ​ലാ​ർ​കോ​ട്, വ​ണ്ടാ​ഴി, എ​ല​വ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തു​ക​ൾ ഭാ​ഗി​ക​മാ​യി പോ​ത്തു​ണ്ടി അ​ണ​ക്കെ​ട്ടി​ന്‍റെ പ​രി​ധി​യി​ൽ​പ്പെ​ടും. ഒ​ന്നാം​വി​ളകൊ​യ്ത് ഏ​താ​ണ്ട് അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. ര​ണ്ടാംവി​ള​യ്ക്കു​ള്ള ഞാ​റി​ട​ലും ചേ​റ്റു​വി​ത​യ്ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ളും ചി​ല സ്ഥ​ല​ങ്ങ​ളി​ൽ ന​ടീ​ലും ആ​രം​ഭി​ച്ചു.

മ​ല​മ്പു​ഴ, മം​ഗ​ലംഡാം, ​പോ​ത്തു​ണ്ടി ജ​ല​സേ​ച​ന പ​ദ്ധ​തി​ക​ളു​ടേ​യും, ചേ​രാ​മം​ഗ​ലം സ്ക്രീ​മി​ന്‍റേ​യും ര​ണ്ടാംവി​ള​യു​ടെ ജ​ല​വി​ത​ര​ണ​ത്തി​നു മു​ന്നോ​ടി​യാ​യി എ​ക്സി​ക്യൂ​ട്ടീ​വ് എൻജിനീ​യറു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻജിനീ​യ​ർ​മാ​ർ, അ​സി​സ്റ്റ​ന്‍റ് എ​ൻജിനീ​യ​ർ എ​ന്നി​വ​രു​മാ​യു​ള്ള അ​വ​ലോ​ക​നയോ​ഗം ക​ഴി​ഞ്ഞ​ദി​വ​സം മ​ല​മ്പു​ഴ​യി​ൽ ചേ​ർ​ന്നാ​ണ് പ​ന്ത്ര​ണ്ടാം തീ​യ​തി ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​രാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്.