ഉത്പാദക-ഉപഭോക്തൃ സമ്മേളനം തുടങ്ങി
Friday, November 8, 2024 5:06 AM IST
കോയ​മ്പ​ത്തൂ​ർ: എം​എ​സ്എം​ഇ ബ​യേ​ഴ്സ് ആ​ൻ​ഡ് സെ​ല്ലേ​ഴ്സ് മീ​റ്റിം​ഗ് കോ​യ​മ്പ​ത്തൂ​ർ കൊ​ഡീ​സി​യ​യി​ൽ വ്യ​വ​സാ​യ വ​കു​പ്പ് മ​ന്ത്രി താ​മോ അ​ൻ​പ​ര​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​റു​കി​ട-​സൂ​ക്ഷ്മ വ്യ​വ​സാ​യ​ങ്ങ​ളാ​ണ് രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക പു​രോ​ഗ​തി​യു​ടെ അ​ടി​ത്ത​റ​യെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രി​ശ്ര​മ​ം കൊ​ണ്ടാ​ണ് ത​മി​ഴ്‌​നാ​ട് വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ മി​ക​വ് പു​ല​ർ​ത്തു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ന്ത്യ​യു​ടെ മൊ​ത്തം ക​യ​റ്റു​മ​തി​യി​ൽ ത​മി​ഴ്‌​നാ​ടി​ന്‍റ സം​ഭാ​വ​ന 9.25 ശ​ത​മാ​ന​മാ​ണെ​ന്നും ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ, മെ​ട്രോ കെ​മി​ക്ക​ൽ​സ് തു​ട​ങ്ങി​യ വ​ള​ർ​ന്നു​വ​രു​ന്ന മേ​ഖ​ല​ക​ളു​ടെ ക​യ​റ്റു​മ​തി വ​ർ​ധി​ക്കു​മെന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. ആ​റു​മാ​സ​ത്തി​ലൊ​രി​ക്ക​ൽ ട്രി​ച്ചി, മ​ധു​ര, തി​രു​നെ​ൽ​വേ​ലി തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ൽ മീ​റ്റ് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. ജ​ർ​മ്മ​നി, ജ​പ്പാ​ൻ, യു​എ​സ്എ, മ​ലേ​ഷ്യ തു​ട​ങ്ങി 14 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 28 ബ​യ​ർ​മാ​രും ത​മി​ഴ്‌​നാ​ട്ടി​ൽ നി​ന്നു​ള്ള 250-ല​ധി​കം ചെ​റു​കി​ട-​സൂ​ക്ഷ്മ സം​രം​ഭ​ക​രും പ​ങ്കെ​ടു​ത്തു.