ക​ല്പാ​ത്തി ര​ഥോ​ത്സ​വ​ത്തി​നു ഇ​ന്നു കൊ​ടി​യേ​റും
Thursday, November 7, 2024 1:57 AM IST
പാ​ല​ക്കാ​ട്: കാ​ശി​യി​ൽ​പാ​തി​യെ​ന്നു വി​ഖ്യാ​ത​മാ​യ ക​ല്പാ​ത്തി​യി​ൽ ര​ഥോ​ത്സ​വ​ത്തി​നു ഇ​ന്നു കൊ​ടി​യേ​റും. ച​ട​ങ്ങു​ക​ൾ​ക്കു ഇ​ന്ന​ലെ തു​ട​ക്ക​മാ​യി.

വി​ശാ​ലാ​ക്ഷീ സ​മേ​ത വി​ശ്വ​നാ​ഥ​സ്വാ​മി ദേ​വ​സ്വം, മ​ന്ദ​ക്ക​ര മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്രം, പ​ഴ​യ ക​ല്പാ​ത്തി ശ്രീ​ല​ക്ഷ്മീ നാ​രാ​യ​ണ പെ​രു​മാ​ൾ ക്ഷേ​ത്രം, ചാ​ത്ത​പ്പു​രം പ്ര​സ​ന്ന മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്രം എ​ന്നീ ക്ഷേ​ത്ര​ങ്ങ​ളി​ൽ പ്ര​ത്യേ​ക​മാ​യി വാ​സ്തു ഹോ​മം- ബ​ലി - ശാ​ന്തി എ​ന്നി​വ ന​ട​ന്നു.

ഇ​ന്നു​മു​ത​ൽ എ​ല്ലാ ദി​ന​ങ്ങ​ളി​ലും ക്ഷേ​ത്ര​ങ്ങ​ളി​ൽ ഉ​ത്സ​വ​പൂ​ജ​ക​ളും വൈ​കു​ന്നേ​രം ഗ്രാ​മ​വീ​ഥി​ക​ളി​ലൂ​ടെ എ​ഴു​ന്നെ​ള്ള​ത്തു​ക​ളും ന​ട​ക്കും.

ഉ​ത്സ​വ​ത്തി​ന്‍റെ അ​ഞ്ചാം ദി​ന​മാ​യ 11 ന് ​അ​ർ​ധ​രാ​ത്രി ചെ​റു​ര​ഥ​ങ്ങ​ളി​ൽ അ​ല​ങ്ക​രി​ച്ച ക്ഷേ​ത്ര​ദേ​വ​ത​ക​ളു​ടെ സം​ഗ​മം ന​ട​ക്കും. 13, 14, 15 തീ​യ​തി​ക​ളി​ലാ​ണ് ര​ഥ​പ്ര​യാ​ണ​ങ്ങ​ൾ. 15ന് ​വൈ​കു​ന്നേ​ര​മാ​ണ് ജ​ന​സാ​ഗ​ര​ത്തെ സാ​ക്ഷി​നി​ർ​ത്തി​യു​ള്ള ദേ​വ​ര​ഥ​സം​ഗ​മം.

മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി

പാ​ല​ക്കാ​ട്: ര​ഥോ​ത്സ​വ​ത്തി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നു​ള​ള മു​ന്നൊ​രു​ക്ക​ങ്ങ​ളും സ​ജ്ജീ​ക​ര​ണ​ങ്ങ​ളും വി​ല​യി​രു​ത്താ​ൻ ജി​ല്ലാ ക​ള​ക്ട​ർ ഡോ.​എ​സ്. ചി​ത്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേം​ബ​റി​ൽ ക്ഷേ​ത്ര​ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി അ​വ​ലോ​ക​ന​യോ​ഗം ചേ​ർ​ന്നു.

ഉ​പ​തെര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ചു​ള​ള മാ​തൃ​ക​പെ​രു​മാ​റ്റ​ച​ട്ട വേ​ള​യി​ൽ ന​ട​ക്കു​ന്ന ര​ഥോ​ത്സ​വം ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യും ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ​യും സാ​മാ​ധാ​ന​പ​ര​മാ​യി ന​ട​ത്തു​മെ​ന്നു ജി​ല്ലാ​ക​ള​ക്ട​ർ അ​റി​യി​ച്ചു.

ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള പ്ര​ശ്നം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ക്ഷേ​ത്ര​ക​മ്മി​റ്റി​ക​ൾ​ക്ക് ജി​ല്ലാ​ക​ള​ക്ട​റേ​യോ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യേ​യോ നേ​രി​ട്ടു ബ​ന്ധ​പ്പെ​ടാ​മെ​ന്ന് ക​ള​ക്ട​ർ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.ര​ഥം​സ​ഞ്ച​രി​ക്കു​ന്ന റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി നി​ർ​വ​ഹി​ക്കാ​ൻ ക​ള​ക്ട​ർ മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി.

ഗ​താ​ഗ​ത​നി​യ​ന്ത്ര​ണ​ത്തി​ൽ കൃ​ത്യ​മാ​യ ആ​ക്്ഷ​ൻ പ്ലാ​നു​ണ്ടെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദ് വ്യ​ക്ത​മാ​ക്കി. ഇ​ടു​ങ്ങി​യ റോ​ഡാ​യ​തി​നാ​ൽ 20 ഇ​ട​ങ്ങ​ളി​ൽ സി​സി ടി​വി സ്ഥാ​പി​ച്ച​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യോ​ഗ​ത്തി​ൽ​അ​റി​യി​ച്ചു.

എ​എ​സ്പി അ​ശ്വ​തി ജി​ജി, ഡി​വൈ​എ​സ്പി വി​ജ​യ​കു​മാ​ർ, പാ​ല​ക്കാ​ട് ത​ഹ​സി​ൽ​ദാ​ർ കെ. ​മു​ഹ​മ്മ​ദ് റാ​ഫി, പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി അ​ൻ​സ​ൽ, ക്ഷേ​ത്ര​ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.