ഒറ്റപ്പാലം ശാ​ന്തി​ന​ഗ​റു​കാ​രു​ടെ ദു​രി​ത​ത്തി​നു പ​രി​ഹാ​ര​മായില്ല
Thursday, November 7, 2024 1:57 AM IST
ഒറ്റ​പ്പാ​ലം: ശാ​ന്തി​ന​ഗ​റു​കാ​രു​ടെ ദു​രി​ത​ജീ​വി​ത​ത്തി​ന് വേ​ന​ൽ​ക്കാല​ത്തും പ​രി​ഹാ​ര​മി​ല്ല. മ​ഴ​ക്കാ​ലം ക​ഴി​ഞ്ഞാ​ലും വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തു​കൊ​ണ്ടു​ള്ള ദു​രി​തം തീ​രാ​ത്ത അ​വ​സ്ഥ​യാ​ണ് ഒ​റ്റ​പ്പാ​ലം ശാ​ന്തി​ന​ഗ​റു​കാ​ർ​ക്ക്.

മ​ഴ​ക്കാ​ല​ത്ത് തോ​ടു​നി​റ​ഞ്ഞ് വെ​ള്ളം വീ​ടു​ക​ളി​ൽ​ക്ക​യ​റു​ന്ന​താ​ണ് പ്ര​ശ്‌​ന​മെ​ങ്കി​ൽ മ​ഴ​ക​ഴി​ഞ്ഞാ​ൽ വെ​ള്ളം നാ​ലി​ട​ത്ത് കെ​ട്ടി​ക്കി​ട​ക്കു​ന്ന​താ​ണ് പ്ര​ശ്‌​നം.

ഒ​രു കു​ളം​പോ​ലെ​യാ​ണ് ഇ​വി​ട​ങ്ങ​ളി​ൽ സ്ഥി​ര​മാ​യി വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്.
മാ​ലി​ന്യ​മ​ടി​ഞ്ഞും ദു​ർ​ഗ​ന്ധം വ​മി​ച്ചും ഇ​ഴ​ജ​ന്തു​ക്ക​ൾ നി​റ​ഞ്ഞും ഈ ​നാ​ലി​ട​ത്തേ​ക്കും പോ​കാ​നാ​വാ​ത്ത സ്ഥി​തി​യാ​ണെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.

അ​ന്പ​തോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് ശാ​ന്തി​ന​ഗ​റി​ൽ താ​മ​സി​ക്കു​ന്ന​ത്. ഈ ​വീ​ടു​ക​ളി​ലേ​ക്ക് പോ​കു​ന്ന വ​ഴി​ക​ളി​ലാ​ണ് വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന് ദു​രി​ത​മാ​കു​ന്ന​ത്. മ​ഴ​പെ​യ്താ​ൽ തോ​ട് നി​റ​ഞ്ഞാ​ണ് ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വെ​ള്ള​മെ​ത്താ​റു​ള്ള​ത്. പി​ന്നീ​ട് വെ​ള്ള​മൊ​ഴു​കി​പ്പോ​കാ​ൻ സ്ഥ​ല​മി​ല്ലാ​തെ വ​രു​ന്ന​തോ​ടെ​യാ​ണ് കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ജൂ​ലാ​യി​ൽ തോ​ടു​നി​റ​ഞ്ഞ് ഇ​വി​ടെ വെ​ള്ളം​ക​യ​റു​ക​യും പ്ര​ദേ​ശ​വാ​സി​ക​ൾ മാ​റി​ത്താ​മ​സി​ക്കുകയും ചെ​യ്ത സ്ഥ​ല​മാ​ണി​ത്.

ഈ ​സ്ഥ​ലം മ​ണ്ണി​ട്ടു​നി​ക​ത്തി വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കാ​ത്ത നി​ല​യി​ലാ​ക്ക​ണ​മെ​ന്നും വെ​ള്ള​ത്തി​ന് ഒ​ഴു​കി​പ്പോ​കാ​നു​ള്ള വ​ഴി​യു​ണ്ടാ​ക്കാ​ൻ ന​ഗ​ര​സ​ഭ ഇ​ട​പെ​ട​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. കൊ​തു​ക് ന​ശീ​ക​ര​ണ​ത്തി​നു​ള്ള സം​വി​ധാ​ന​വും ന​ഗ​ര​സ​ഭ ഒ​രു​ക്ക​ണ​മെ​ന്ന്‌ പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

ക​ണ്ണി​യം​പു​റം തോ​ടി​ന്‍റെ ഭി​ത്തി​കെ​ട്ടാ​ത്ത​തു​മൂ​ല​മാ​ണ് വെ​ള്ളം ഇ​വി​ടേ​ക്ക് വേ​ഗം ക​യ​റു​ന്ന​ത്. പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ഴും ഭി​ത്തി​കെ​ട്ട​ൽ പ​ദ്ധ​തി എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല.