അ​ട്ട​പ്പാ​ടി പു​ലി​യ​റ​യി​ലേക്കു​ള്ള ഗ​താ​ഗ​തം താ​ത്കാ​ലി​ക​മാ​യി പു​നഃ​സ്ഥാ​പി​ച്ചു
Friday, November 1, 2024 1:19 AM IST
അ​ഗ​ളി: അ​തി​തീ​വ്ര​മ​ഴ​യി​ൽ കൂ​റ്റ​ൻ​മ​ര​ങ്ങ​ളും​ മ​ണ്ണും ഇ​ടി​ഞ്ഞു​വീ​ണ് ഗ​താ​ഗ​തം നി​ല​ച്ച പു​ലി​യ​റ, തു​മ്പ​പ്പാ​റ പ്ര​ദേ​ശ​ത്തേ​ക്കു​ള്ള ഗ​താ​ഗ​തം താ​ത്കാ​ലി​ക​മാ​യി പു​നഃ​സ്ഥാ​പി​ച്ചു.

ത​ഹ​സി​ൽ​ദാ​ർ ഷാ​ന​വാ​സ് ഖാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് താ​ത്കാ​ലി​ക ഗ​താ​ഗ​തം സാ​ധ്യ​മാ​ക്കി​യ​ത്. റോ​ഡി​ലേ​ക്കു വീ​ണു​കി​ട​ന്നി​രു​ന്ന കൂ​റ്റ​ൻ വീ​ട്ടി​മ​രം ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വെ​ട്ടി​നീ​ക്കി.

പു​ലി​യ​റ കു​റ​വ​ൻ​പാ​ടി നി​വാ​സി​ക​ളും മ​രം‌മു​റി​ക്ക​ൽ വി​ദ​ഗ്ധ​രും മ​ണ്ണു​മാ​ന്തിയ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ ര​ണ്ടു​ദി​വ​സ​ത്തെ ക​ഠി​നപ്ര​യ​ത്ന​ത്തി​ലൂ​ടെ​യാ​ണ് മ​ര​വും മണ്ണും ​റോ​ഡി​ൽ​നി​ന്ന് കു​റ​ച്ചെ​ങ്കി​ലും നീ​ക്കി​യ​ത്. സ്ഥ​ല​ത്ത് റോ​ഡി​നു ഭീ​ഷ​ണി​യാ​യി​നി​ന്ന മ​റ്റൊ​രു വീ​ട്ടി​മ​രംകൂ​ടി ത​ഹ​സി​ൽ​ദാ​രു​ടെ നി​ർ​ദേശ​പ്ര​കാ​രം വെ​ട്ടിമാ​റ്റി.

ഇ​ന്നു ക്രെ​യി​ൻ അ​ട​ക്ക​മു​ള്ള യ​ന്ത്ര​സം​വി​ധാ​ന​ത്തോ​ടെ കൂ​ടു​ത​ൽ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. പു​ലി​യ​റ​യി​ലേ​ക്കു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം അ​പ​ക​ട​ക​ര​മാ​ണെ​ന്നു ത​ഹ​സി​ൽ​ദാ​ർ പ​റ​ഞ്ഞു. മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ തൊ​ട്ട​ടു​ത്തു​ള്ള ക​ൾ​വ​ർ​ട്ടി​നു​ള്ളി​ൽ​നി​ന്നും മണ്ണി​ടി​ഞ്ഞു​നീ​ങ്ങി​യ​തി​നാ​ൽ വാ​ഹ​നഗ​താ​ഗ​തം അ​പ​ക​ട​ക​ര​മാ​ണ്. ചെ​റു​വാ​ഹ​ന​ങ്ങ​ൾ ഒ​ഴി​കെ സ്കൂ​ൾ​ബ​സ് അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്കു ഒ​ന്നും​ത​ന്നെ റോ​ഡി​ലൂ​ടെ ക​ട​ന്നുപോ​കാ​നാ​കി​ല്ല. മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ വീ​ടു​ക​ളി​ലും ദു​രി​താ​ശ്വാ​സകേ​ന്ദ്ര​ത്തി​ലും ത​ഹ​സി​ൽ​ദാ​രെ​ത്തി നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. അ​ഗ​ളി ഗൂ​ളി​ക്ക​ട​വ് പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള കു​ടി​വെ​ള്ളപ​ദ്ധ​തി​യു​ടെ പൈ​പ്പ് അ​റ്റ​കു​റ്റ​പ്പ​ണി ഇ​ന്ന​ലെ​യും പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യി​ല്ല. കു​ടി​വെ​ള്ളവി​ത​ര​ണം സാ​ധ്യ​മാ​കാ​ൻ ഒ​ന്നോ ര​ണ്ടോ ദി​വ​സം വേ​ണ്ടി​വ​രു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ.​

ആ​യി​ര​ക്ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ൾ, കൂ​ടാ​തെ ഹോ​ട്ട​ൽ, ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ, തു​ട​ങ്ങി വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന വ​ൻ​കു​ടി​വെ​ള്ള പ​ദ്ധ​തി​യാ​ണ് നി​ല​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു പെ​യ്ത ക​ന​ത്ത​ മ​ഴ​യും പ്ര​വൃ​ത്തി​ക​ളെ കാ​ര്യ​മാ​യി ബാ​ധി​ച്ചു.