പു​തൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ച് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ
Thursday, October 31, 2024 2:22 AM IST
അ​ഗ​ളി: പു​തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടു​വി​ല്ലേ​ജു​ക​ളും പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​തി​നാ​ൽ പു​തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 13 ഗ്രാ​മ​സ​ഭ​ക​ളും അ​ടി​യ​ന്ത​ര​മാ​യി വി​ളി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കോ​ൺ​ഗ്ര​സ് ജ​ന​പ്ര​തി​നി​ധി​ക​ളാ​യ എ. ​സെ​ന്തി​ൽ​കു​മാ​ർ, എം. ​ദീ​പ എ​ന്നി​വ​ർ പു​തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​മ്പി​ൽ കു​ത്തി​യി​രു​ന്ന് ഉ​പ​രോ​ധി​ച്ചു.

ഇ​തി​നു പി​ന്നാ​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കു പി​ന്തു​ണ​യു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും സ്ഥ​ല​ത്തെ​ത്തി. പോ​ലീ​സ് സ​മ​ര​ക്കാ​രെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ക​വാ​ട​ത്തി​ൽ ത​ട​ഞ്ഞു. തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി എ​ന്നി​വ​രു​മാ​യി സ​മ​ര​ക്കാ​ർ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം തീ​രു​ന്ന 26ന് ​പ​ഞ്ചാ​യ​ത്തി​ലെ 13 വാ​ർ​ഡു​ക​ളി​ലും ഗ്രാ​മ​സ​ഭ​ക​ൾ വി​ളി​ക്കാ​മെ​ന്നു​ന​ൽ​കി​യ ഉ​റ​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​മ​രം പി​ൻ​വ​ലി​ച്ചു.

കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​എം. ഹ​നീ​ഫ, നേ​താ​ക്ക​ളാ​യ ഷി​ബു സി​റി​യ​ക്ക്, രാ​ധാ​കൃ​ഷ്ണ​ൻ പാ​ലൂ​ർ, ച​ന്ദ്ര​ൻ ചീ​ര​ക്ക​ട​വ്, വി. ​ക​ന​ക​രാ​ജ് അ​ട​ക്ക​മു​ള​ള നേ​താ​ക്ക​ളാ​ണ് സ​മ​ര​ത്തി​നു പി​ന്തു​ണ​യു​മാ​യി എ​ത്തി​യ​ത്.