അഗളി: വിവിധ ആവശ്യങ്ങളുന്നയിച്ചു അഗളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി അഗളി സിവിൽസ്റ്റേഷനിലേക്കു മാർച്ച് നടത്തി.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വികലമായ നയങ്ങൾക്കെതിരേ ഗ്രാമ-ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകളിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥ വൃന്ദത്തിനെതിരെ നടപടിയാവശ്യപ്പെട്ടും പരിസ്ഥിതിലോല പ്രാദേശ വിജ്ഞാപനത്തിൽ നിന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുക, ഭൂ ഉടമകളുടെ തണ്ടപ്പേർ രജിസ്റ്റർ കാലതാമസം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കെപിസിസി അംഗം പി.സി. ബേബി, അട്ടപ്പാടി ബ്ലോക്ക് പ്രസിഡന്റ് പി.എം. ഹനീഫ, നേതാക്കളായ എം.ആർ. സത്യൻ, ജയ്മോൻ പാറയാനി, സുനിൽ ജി. പുത്തൂർ, കെ.ടി. ബെന്നി, എസ്. അല്ലൻ, എൻ.കെ. രഘൂത്തമൻ, ഷിബു സിറിയക്, കെ.പി. സാബു, കെ.ജെ. മാത്യു, ഈശ്വരി രേശൻ, എം.സി. ഗാന്ധി തുടങ്ങിയവർ പ്രസംഗിച്ചു. മാർച്ചിനുശേഷം സിവിൽ സ്റ്റേഷനിലെത്തി ഭൂരേഖാതഹസിൽദാരുമായി നേതാക്കൾ ചർച്ചനടത്തി.
എംഎൽഎ, എംപി, ജനപ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി മുഖ്യമന്ത്രി, റവന്യുമന്ത്രി എന്നിവരുമായി ഇടപെട്ടു പ്രശ്നപരിഹാരമുണ്ടാക്കുവാൻ ചർച്ചയിൽ തീരുമാനമായി.
അഗളി മണ്ഡലം പ്രസിഡന്റ് ജോബി കുരീക്കാട്ടിൽ, പി.സി. ബേബി, എം.ആർ. സത്യൻ, കെ.ജെ. മാത്യു, എം.കെ. രഘുത്തമൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.