ദീ​പാ​വ​ലി: 2495 അ​ധി​ക ബ​സ് സർ​വീ​സ് ന​ട​ത്തും
Tuesday, October 29, 2024 1:12 AM IST
കോ​യ​മ്പ​ത്തൂ​ർ: ദീ​പാ​വ​ലി പ്ര​മാ​ണി​ച്ച് കോ​യ​മ്പ​ത്തൂ​ർ ജി​ല്ല​യി​ൽ നി​ന്ന് മ​റ്റു ജി​ല്ല​ക​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്കാ​യി 2495 പ്ര​ത്യേ​ക​ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. 30 വ​രെയാണ് സ​ർ​വീ​സു​ക​ൾ. കോ​യ​മ്പ​ത്തൂ​രി​ലെ വി​വി​ധ ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ൽനി​ന്ന് സ​ർ​വീ​സ് ന​ട​ത്തും. സി​ങ്ക​ന​ല്ലൂ​ർ സ്റ്റാ​ൻ​ഡി​ൽ നി​ന്ന് 1030 ബ​സു​ക​ൾ മ​ധു​ര, തേ​നി, ഡി​ണ്ടി​ഗ​ൽ തു​ട​ങ്ങി​യ തെ​ക്ക​ൻ ജി​ല്ല​ക​ളി​ലേ​ക്ക് ഓ​ടും.

സൂ​ലൂ​ർ സ്റ്റാ​ൻ​ഡി​ൽ നി​ന്ന് ട്രി​ച്ചി, ത​ഞ്ചാ​വൂ​ർ, തി​രു​വാ​രൂ​ർ, പു​തു​ക്കോ​ട്ട, കാ​ര​ക്കു​ടി, ക​രൂ​ർ വ​ഴി 300 ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തും. ഗാ​ന്ധി​പു​രം സെ​ൻ​ട്ര​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്ന് മേ​ട്ടു​പ്പാ​ള​യം, സ​ത്യ​മം​ഗ​ലം, ഈ​റോ​ഡ്, സേ​ലം, തി​രു​പ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് 540 ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തും.

ഉ​ക്ക​ടം ബ​സ് സ്റ്റാ​ൻ​ഡി​ൽ പൊ​ള്ളാ​ച്ചി, ഉ​ദു​മ​ൽ​പേ​ട്ട, പ​ഴ​നി, പാ​ല​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് 100 ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തും. മേ​ട്ടു​പ്പാ​ള​യം ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്ന് തി​രു​പ്പൂ​ർ, ഈ​റോ​ഡ്, മ​ധു​ര, ട്രി​ച്ചി, തേ​നി, ഡി​ണ്ടി​ഗ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് 100 ബ​സു​ക​ൾ കൂ​ടി സ​ർ​വീ​സ് ന​ട​ത്തും.
സാ​യി​ബാ​ബ കോ​ള​നി​യി​ലെ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്ന് ഊ​ട്ടി, കൂ​നൂ​ർ, കോ​ത്ത​ഗി​രി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് 175 ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തും. പൊ​ള്ളാ​ച്ചി ബ​സ് സ്റ്റാ​ൻ​ഡി​ൽ മ​ധു​ര, തി​രു​പ്പൂ​ർ, ഈ​റോ​ഡ്, തേ​നി, ഡി​ണ്ടി​ഗ​ൽ, രാ​ജ​പാ​ള​യം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് 350 ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തും.

സി​ങ്ക​ന​ല്ലൂ​ർ, സൂ​ലൂ​ർ ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന എ​ല്ലാ ബ​സു​ക​ളും തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ നി​ന്ന് കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് വ​രു​ന്ന ബ​സു​ക​ളും സി​ങ്ക​ന​ല്ലൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ൽ മാ​ത്രം യാ​ത്ര​ക്കാ​രെ ഇ​റ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.