ശാ​പ​മോ​ക്ഷംതേ​ടി പാ​ല​പ്പു​റം റെയി​ൽ​വേ സ്റ്റേ​ഷ​ൻ
Thursday, October 31, 2024 2:22 AM IST
ഒറ്റ​പ്പാ​ലം:​ പാ​ല​പ്പു​റം റെയി​ൽ​വേ സ്റ്റേ​ഷ​ന്‍റെ ശ​നി​ദ​ശ​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യം. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​ക​ൾ മൂ​ലം ഈ ​റെ​യി​ൽവേ സ്റ്റേ​ഷ​ൻ വ​ലി​യ പ്ര​തി​സ​ന്ധി നേ​രി​ടു​ന്നു​ണ്ട്. ക​രാ​ർ​കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് സ്റ്റേ​ഷ​നി​ലു​ണ്ടാ​യ ടി​ക്ക​റ്റ് വി​ത​ര​ണ പ്ര​തി​സ​ന്ധി​ക്ക് താ​ത്കാ​ലി​ക പ​രി​ഹാ​രം ഉ​ണ്ടാ​ക്കി​യെ​ങ്കി​ലും ശാ​ശ്വ​ത പ​രി​ഹാ​ര​മാ​ണ് യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ടി​ക്ക​റ്റ് വി​ൽ​പ്പ​ന​കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കാ​ൻ റെ​യി​ൽ​വേ കൊ​മേ​ഴ്സ്യ​ൽ വി​ഭാ​ഗ​ത്തി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നെ ഇ​പ്പോ​ൾ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ടി​ക്ക​റ്റ് വി​ത​ര​ണ​കേ​ന്ദ്രം ഏ​റ്റെ​ടു​ത്ത് ന​ട​ത്താ​ൻ പു​തി​യ ക​രാ​റു​കാ​രെ കി​ട്ടാ​ത്ത സ്ഥി​തി​യാ​ണ്. ടി​ക്ക​റ്റ് വി​ത​ര​ണ​ത്തിന്‍റെ നി​ല​വി​ലെ ക​രാ​ർ അ​വ​സാ​നി​ച്ചി​രു​ന്നു. ഇ​തോ​ടെ ടി​ക്ക​റ്റ് വി​ത​ര​ണ കേ​ന്ദ്രം തു​റ​ക്കാ​ൻ ആ​ളി​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​യി​രു​ന്നു. ടി​ക്ക​റ്റ് വി​ത​ര​ണ​മി​ല്ലാ​താ​വു​ന്ന​തോ​ടെ ട്രെയിനുക​ളു​ടെ സ്റ്റോ​പ്പ് ഇ​ല്ലാ​താ​കു​മോ​യെ​ന്ന ആ​ശ​ങ്ക​ക്ക് താ​ത്കാലി​ക പ​രി​ഹാ​രം മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

നി​ല​വി​ൽ എ​റ​ണാ​കു​ളം മെ​മു ഉ​ൾ​പ്പെ​ടെ ഒ​മ്പ​ത് ട്രെ‍യിനുക​ൾ​ക്കാ​ണ് പാ​ല​പ്പു​റ​ത്ത് സ്റ്റോ​പ്പു​ള്ള​ത്. സ്വാ​ത​ന്ത്ര്യ​ത്തി​നു​മു​മ്പ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​താ​ണ് പാ​ല​പ്പു​റ​ത്തെ ഹാ​ൾ​ട്ട് സ്റ്റേ​ഷ​ൻ.

സ്റ്റേ​ഷ​നെ ആ​ശ്ര​യി​ക്കു​ന്ന​വ​രി​ൽ ഏ​റെ​യും സീ​സ​ൺ​ടി​ക്ക​റ്റ് യാ​ത്ര​ക്കാ​രാ​ണ്. അ​തേ​സ​മ​യം നേ​രി​ട്ട് ടി​ക്ക​റ്റെ​ടു​ത്ത് യാ​ത്ര​ചെ​യ്യു​ന്ന​വ​ർ കു​റ​വാ​ണ്. പ്ര​തി​ദി​നം 200 രൂ​പ​യാ​ണ് ശ​രാ​ശ​രി നേ​രി​ട്ടു​ള്ള വ​രു​മാ​നം. ക​മ്മീഷ​ൻ വ്യ​വ​സ്ഥ​യി​ൽ നേ​രി​ട്ടു​ള്ള വ​രു​മാ​ന​ത്തി​ന്‍റെ നി​ശ്ചി​തശ​ത​മാ​നം മാ​ത്ര​മാ​ണ് ഏ​ജ​ന്‍റിന് ല​ഭി​ക്കു​ക എ​ന്നി​രി​ക്കെ​യാ​ണ് ഏ​റ്റെ​ടു​ക്കാ​ൻ ആ​ളി​ല്ലാ​ത്ത അ​വ​സ്ഥ. ക​ഴി​ഞ്ഞ 17 വ​ർ​ഷ​ത്തോ​ള​മാ​യി ടി​ക്ക​റ്റ് വി​ത​ര​ണം ന​ട​ത്തു​ന്ന ഏ​ജ​ന്‍റാ​ണ് ചു​മ​ത​ല ഒ​ഴി​ഞ്ഞ​ത്. പു​തി​യ ക​രാ​ർ ഏ​റ്റെ​ടു​ക്കാ​ൻ റെ​യി​ൽ​വേ അ​പേ​ക്ഷ ക്ഷ​ണി​ച്ചെ​ങ്കി​ലും ആ​രും മു​ന്നോ​ട്ടു​വ​ന്നി​ല്ല.

ക​രാ​റു​കാ​രെ ക​ണ്ടെ​ത്താ​ൻ വീ​ണ്ടും അ​പേ​ക്ഷ ക്ഷ​ണി​ക്കു​മെ​ന്ന്‌ റെ​യി​ൽ​വേ അ​റി​യി​ച്ചു. അ​തു​വ​രെ കൊ​മേ​ഴ്സ്യ​ൽ വി​ഭാ​ഗം ജീ​വ​ന​ക്കാ​ര​നെ ഉ​പ​യോ​ഗി​ച്ച് സ്റ്റേ​ഷ​ൻ ന​ട​ത്താ​നാ​ണ് ശ്ര​മം. എ​ന്നാ​ൽ കു​റ​ഞ്ഞ വ​രു​മാ​ന​ത്തി​ന് ആ​ളെ കി​ട്ടു​മോ​യെ​ന്ന​ത് ഇ​പ്പോ​ഴും ആ​ശ​ങ്ക​യാ​ണ്.