വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് അ​ടി​യ​ന്തര​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം: ക​ർ​ഷ​ക യൂ​ണി​യ​ൻ-എം
Friday, November 1, 2024 1:19 AM IST
വ​ട​ക്ക​ഞ്ചേ​രി: വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തി​ലെ നേ​ർ​ച്ച​പ്പാ​റ, പാ​ടി​ക്ക​ൽ​ക്കു​ള​മ്പ് പ്ര​ദേ​ശ​ങ്ങ​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ക​റ​ങ്ങു​ന്ന ഒ​റ്റ​യാ​നെ ഉ​ൾ​ക്കാ​ട്ടി​ലേ​ക്കു ക​യ​റ്റി​വി​ടാ​ൻ അ​ടി​യ​ന്തര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക​യൂ​ണി​യ​ൻ- എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ടി​ക്ക​ൽ​കു​ള​മ്പി​ൽ ക​ർ​ഷ​ക​രു​ടെ പ്ര​തി​ഷേ​ധ യോ​ഗം ന​ട​ന്നു.

പ്ര​ദേ​ശ​ത്തു കാ​ട്ടാ​ന​ക​ൾ വി​ള​ന​ശി​പ്പി​ക്കു​ന്ന​തു തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞദി​വ​സം രാ​ത്രി​യി​ൽ വാ​ഴ​ച്ചാ​രി​ക്ക​ൽ സാ​ജു​വി​ന്‍റെ വാ​ഴ​ത്തോ​ട്ട​ത്തി​ലി​റ​ങ്ങി​യ ആ​ന കു​ല​ച്ച​തും കു​ല​യ്ക്കാ​റാ​യ​തു​മാ​യ നൂ​റു​ക​ണ​ക്കി​നു നേ​ന്ത്ര​വാ​ഴ​ക​ൾ ന​ശി​പ്പി​ച്ചു.

സാ​ജു​വി​ന് ഒ​രു​ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണു ക​ണ​ക്കാ​ക്കു​ന്ന​ത്.
പ​ക​ൽ​സ​മ​യ​ത്തു​പോ​ലും കാ​ട്ടാ​ന ജ​ന​വാ​സ മേ​ഖ​ല​യി​ലു​ടെ സ്വൈ​ര​വി​ഹാ​രം ന​ട​ത്തു​ക​യാ​ണ്. പു​ല​ർ​ച്ചെ പ​ശു​വി​നെ ക​റ​ക്കാ​ൻ പു​റ​ത്തി​റ​ങ്ങി​യ വീ​ട്ട​മ്മ വീ​ട്ടു​മു​റ്റ​ത്തു നി​ൽ​ക്കു​ന്ന ആ​ന​യു​ടെ മു​ന്നി​ൽ​നി​ന്നും ഭാ​ഗ്യ​ത്തി​നാ​ണു ക​ഴി​ഞ്ഞ​ദി​വ​സം ര​ക്ഷ​പ്പെ​ട്ട​ത്.

വി​ള​ക​ൾ ന​ശി​ച്ച ക​ർ​ഷ​ക​ർ​ക്ക് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ക​ർ​ഷ​ക യൂ​ണി​യ​ൻ- എം ​ജി​ല്ലാ ക​മ്മി​റ്റി സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു. പാ​ടി​ക്ക​ൽ​കു​ള​മ്പി​ൽ ന​ട​ന്ന ക​ർ​ഷ​ക കൂ​ട്ടാ​യ്മ കേ​ര​ളാ കോ​ൺ​ഗ്ര​സ്- എം ​ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ​മ​സ് ജോ​ൺ കാ​രു​വ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ൺ ക​ണ്ണാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മ​റ്റി​യം​ഗം കെ.​ഐ. ഗോ​പി, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് പ​ത്രോ​സ്, പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​സ് വ​ട​ക്കേ​ക്ക​ര, കെ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​ഇ​ബ്രാ​ഹിം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.