ശി​രു​വാ​ണി​യി​ലേ​ക്കു പോ​കാം, പ്ര​കൃ​തി​യെ ആ​സ്വ​ദി​ച്ചുമ​ട​ങ്ങാം
Tuesday, October 29, 2024 1:12 AM IST
ഡോ. ​മാ​ത്യു ക​ല്ല​ടി​ക്കോ​ട്

പാ​ല​ക്ക​യം: പ്ര​കൃ​തി​സ്നേ​ഹി​ക​ളാ​യ സ​ഞ്ചാ​രി​ക​ൾ​ക്കു ഏ​റെ പ്രി​യ​പ്പെ​ട്ട ശി​രു​വാ​ണി​ഡാ​മും പ്ര​കൃ​തി ഭം​ഗി​യും ആ​സ്വ​ദി​ക്കാ​ൻ വീ​ണ്ടും അ​വ​സ​ര​മൊ​രു​ങ്ങു​ന്നു.

കു​ന്നു​ക​ളും വ​ള​വു​ക​ളും പു​ഴ​ക​ളും മ​ല​ക​ളും മ​ഞ്ഞു​മെ​ല്ലാം നി​റ​ഞ്ഞ പാ​ല​ക്ക​യം- ശി​രു​വാ​ണി​മേ​ഖ​ല സ​ഞ്ച​രി​ക​ൾ​ക്കു എ​ന്നും പ്രി​യ​പ്പെ​ട്ട മേ​ഖ​ല​യാ​യി​രു​ന്നു.

സം​ശു​ദ്ധ പ​രി​സ്ഥി​തി​യും ആ​ൾ​ക്കൂ​ട്ട​ങ്ങ​ളി​ല്ലാ​ത്ത വ​ന​വും പ്ര​കൃ​തി​ഭം​ഗി​യും ശി​രു​വാ​ണി​യി​ലേ​ക്കു വി​നോ​ദ​സ​ഞ്ചാ​ര സ​ന്ദ​ർ​ശ​ന സൗ​ക​ര്യ​മൊ​രു​ക്കാ​നാ​ണു വ​നം​വ​കു​പ്പി​ന്‍റെ തീ​രു​മാ​നം.

ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​മാ​യി നി​ർ​ത്തി​വ​ച്ചി​രു​ന്ന സൗ​ക​ര്യ​മാ​ണ് അ​ടു​ത്ത​മാ​സം പു​ന​രാ​രം​ഭി​ക്കു​ക.

വ​നം​വ​കു​പ്പി​ന്‍റെ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​യി​രി​ക്കും സ​ഞ്ചാ​രി​ക​ൾ​ക്കു യാ​ത്രാ​സൗ​ക​ര്യ​മൊ​രു​ക്കു​ക.

ഈ ​യാ​ത്ര​യി​ൽ മ​നം​കു​ളി​ർ​ക്കു​ന്ന കാ​ഴ്ച​ക​ളാ​ണു സ​ഞ്ചാ​രി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. ഡാ​മി​ലേ​ക്കു​ള്ള സ​വാ​രി​യും കൊ​ടും​വ​ന​ത്തി​നു​ള്ളി​ലെ പ​ട്യാ​ർ ബം​ഗ്ലാ​വി​ലെ താ​മ​സ​വു​മാ​ണു മ​റ്റൊ​രു സൗ​ക​ര്യം.

മൂ​ന്നു മ​ണി​ക്കൂ​റാ​ണ് വ​ന​യാ​ത്ര. ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ൽ യാ​ത്ര അ​വ​സാ​നി​ക്കും.
ശി​ങ്കം​പാ​റ​യി​ലു​ണ്ടാ​യി​രു​ന്ന വ​നം​വ​കു​പ്പി​ന്‍റെ ചെ​ക്ക്പോ​സ്റ്റ് ഇ​ഞ്ചി​ക്കു​ന്നി​ലേ​ക്കു മാ​റ്റി​സ്ഥാ​പി​ച്ചെ​ങ്കി​ലും പാ​ല​ക്ക​യം മു​ത​ൽ ഇ​ഞ്ചി​ക്കു​ന്ന് ചെ​ക്ക്പോ​സ്റ്റി​നു താ​ഴെ​വ​രെ​യു​ള്ള ആ​റു​കി​ലോ​മീ​റ്റ​ർ വ​ന​ത്തി​ലൂ​ടെ ബൈ​ക്കു​ക​ളി​ലും കാ​റു​ക​ളി​ലും നി​ര​വ​ധി സ​ന്ദ​ർ​ശ​ക​ർ നേ​ര​ത്തെ​യും എ​ത്താ​റു​ണ്ടാ​യി​രു​ന്നു.

ബം​ഗ്ലാ​വി​ലാ​ണ് താ​മ​സം

കാ​ടി​ന്‍റെ ഏ​ക​ദേ​ശ ഭാ​ഗ​ങ്ങ​ളും ഡാ​മും പ​ട്യാ​ർ ബം​ഗ്ലാ​വി​ലി​രു​ന്നു കാ​ണാം. ശി​രു​വാ​ണി വ​നം കൂ​ടു​ത​ല് സാ​ന്ദ്ര​ത​യു​ള്ള​താ​ണ്. ആ​ന​യും പു​ലി​യും ക​ര​ടി​യും എ​ല്ലാം യ​ഥേ​ഷ്ടം വി​ഹ​രി​ക്കു​ന്ന കാ​ട്.

ഭീ​തി​യു​ടെ മു​ഖം​മൂ​ടി​യു​ണ്ടെ​ങ്കി​ലും ശി​രു​വാ​ണി യാ​ത്ര ആ​ന​ന്ദ​ക​ര​മാ​കും. ബം​ഗ്ലാ​വി​ൽ​നി​ന്നു ഏ​ക​ദേ​ശം മൂ​ന്നു​കി​ലോ​മീ​റ്റ​ർ​കൂ​ടി ചെ​ന്നാ​ൽ ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യാ​യ കേ​ര​ള​മേ​ടി​ലെ​ത്തും.
ത​മി​ഴ്നാ​ട് ചെ​ക്പോ​സ്റ്റി​നു മു​ക​ളി​ൽ ക​യ​റി നോ​ക്കി​യാ​ൽ കോ​യ​മ്പ​ത്തൂ​ർ പ​ട്ട​ണം കാ​ണാം. പ്ര​കൃ​തി മ​നോ​ഹ​ര​മാ​യ ഒ​ട്ടേ​റെ കാ​ഴ്ച​ക​ളും കാ​ണാം.

ക​രി​മ​ല​യും വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളും

കേ​ര​ള​ത്തി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ശി​രു​വാ​ണി ഡാ​മി​ലെ വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്ന​തും കൈ​കാ​ര്യം ചെ​യ്യു​ന്ന​തും ത​മി​ഴ്നാ​ടാ​ണ്. മു​ത്തി​ക്കു​ള​മാ​ണ് പ്ര​ദേ​ശ​ത്തെ വ​ലി​യ വെ​ള്ള​ച്ചാ​ട്ടം.

അ​ടു​ത്ത​ടു​ത്താ​യി ധാ​രാ​ളം കൊ​ച്ചു കൊ​ച്ചു വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളും കാ​ണാം. വി​ദൂ​ര​ത്താ​യി ക​രി​മ​ല​യു​ടെ ദൃ​ശ്യം.

കാ​ഴ്ച​യി​ൽ രൗ​ദ്ര​ഭാ​വം പേ​റു​ന്ന ക​രി​മ​ല​യ്ക്കു പ​ഴ​യൊ​രു ക​ഥ​യും പ​റ​യാ​നു​ണ്ട്.
ര​ണ്ടാം​ലോ​ക മ​ഹാ​യു​ദ്ധ കാ​ല​ത്തു ജ​ർ​മ​നി​യു​ടെ ആ​യു​ധ​വി​മാ​നം ഈ ​വ​ന​ത്തി​നു​ള്ളി​ൽ ത​ക​ർ​ന്നു വീ​ണി​രു​ന്നു​വെ​ന്നു പ​റ​യ​പ്പെ​ടു​ന്നു.

അ​വ​ശി​ഷ്ട​ങ്ങ​ൾ ഇ​നി​യും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഇ​തി​നി​ടെ പാ​ല​ക്ക​യ​ത്തു പോ​ലീ​സ് ഔ​ട്ട്പോ​സ്റ്റ് സ്ഥ​ാപി​ക്ക​ണ​മെ​ന്നും ഇ​ഞ്ചി​ക്കു​ന്നി​ലു​ള്ള വ​നം​വ​കു​പ്പി​ന്‍റെ ചെ​ക്ക്പോ​സ്റ്റ് പാ​ല​ക്ക​യ​ത്തേ​ക്കു മാ​റ്റ​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ട്.