ജില്ലാ ശാസ്ത്രോത്സവത്തിനു കൊടിയിറങ്ങി; മണ്ണാർക്കാട് ഉപജില്ല ജേതാക്കൾ; സ്കൂളുകളിൽ ഗുരുകുലം
Thursday, October 31, 2024 2:22 AM IST
പാ​ല​ക്കാ​ട്: റ​വ​ന്യൂ ജി​ല്ലാ ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ 1287 പോ​യി​ന്‍റ് നേ​ടി മ​ണ്ണാ​ർ​ക്കാ​ട് ഉ​പ​ജി​ല്ല കിരീ​ടം നേ​ടി.

1166 പോ​യി​ന്‍റ് നേ​ടി തൃ​ത്താ​ല ഉ​പ​ജി​ല്ലാ ര​ണ്ടാം സ്ഥാ​ന​വും 1160 പോ​യി​ന്‍റു​മാ​യി ആ​ല​ത്തൂ​ർ മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. 1140 പോ​യി​ന്‍റ് നേ​ടി ഒ​റ്റ​പ്പാ​ലം നാ​ലും 1117 പോ​യി​ന്‍റ് നേ​ടി പ​ട്ടാ​ന്പി അ​ഞ്ചും സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. സ്കൂ​ൾ ത​ല​ത്തി​ൽ 322 പോ​യി​ന്‍റ് നേ​ടി ആ​ല​ത്തൂ​ർ ബി​എ​സ്എ​സ് ഗു​രു​കു​ലം എ​ച്ച്എ​സ്എ​സ് ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​മാ​രാ​യി.

291 പോ​യി​ന്‍റ് നേ​ടി ച​ള​വ​റ എ​ച്ച്എ​സ്എ​സ് ര​ണ്ടും 280 പോ​യി​ന്‍റ് നേ​ടി വാ​ണി​യം​കു​ളം ടി​ആ​ർ​കെ എ​ച്ച്എ​സ്്എ​സ് മൂ​ന്നും 237 പോ​യി​ന്‍റു​മാ​യി പാ​ല​ക്കാ​ട് ജി​എം​എ​ച്ച്എ​സ് നാ​ലും 233 പോ​യി​ന്‍റ് നേ​ടി ക​ട​ന്പൂ​ർ ജി​എ​ച്ച്എ​സ്എ​സ് അ​ഞ്ചാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

സ​മാ​പ​ന സ​മ്മേ​ള​നം പാ​ല​ക്കാ​ട് വി​ദ്യാ​ഭ്യാ​സ ഉ​പ ​ഡ​യ​റ​ക്​ട​ർ പി ​സു​നി​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​എ​ച്ച്എ​സ്ഇ എ​ഡി ടി. ​ലി​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പാ​ല​ക്കാ​ട് ജി​എം​എം​ജി എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ൽ യു. ​ല​ത, ബി ​ഇ​എം എ​ച്ച്എ​സ്എ​സ് പ്ര​ധാ​നാ​ധ്യാ​പി​ക ര​ജി​ത കു​മാ​രി, എം​പി​ടി​എം പ്ര​സി​ഡ​ന്‍റ് വി. ​ബി​ന്ദു, ബി​ഇ​എം എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ൽ കെ. ​ആ​ർ. അ​ജി​ത, വി​വി​ധ സ​ർ​വീ​സ് സം​ഘ​ട​ന നേ​താ​ക്ക​ളാ​യ സി.​എ​സ.് സ​തീ​ഷ്, നാ​സ​ർ തേ​ള​ത്ത്, എം.​ജെ. ശ്രീ​നി, എ. ​ലി​ന്‍റോ വേ​ങ്ങ​ശേ​രി, എ​ച്ച്. അ​ബ്ബാ​സ്, ക​രീം മു​ണ്ടം​പാ​റ, മു​ഹ​മ്മ​ദ് റ​ഷീ​ദ്, പി. ​പ്ര​ദീ​പ് കു​മാ​ർ​ദാ​സ്, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ വി. ​വി​ജ​യം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

12 ഉ​പ​ജി​ല്ല​ക​ളി​ൽ നി​ന്നാ​യി അ​യ്യാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് മൂ​ന്നു​ദി​വ​സ​മാ​യി ന​ട​ന്ന മേ​ള​യി​ൽ പ​ങ്കെ​ടു​ത്ത​ത്. ഇ​തോ​ട​നു​ബ​ന്ധി​ച്ച് കു​റ്റി​പ്പു​റം മേ​ഖ​ലാ വി​എ​ച്ച്എ​സ്ഇ എ​ക്സ്പോ​യും ന​ട​ന്നു.