ഉ​ണ്ണി​മ​ല​യി​ലെ ഭൂ​മി​പ്ര​ശ്നം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്ന് എം​എ​ൽ​എ
Friday, November 1, 2024 1:19 AM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി ഉ​ണ്ണി​മ​ല​യി​ലെ ഭൂ​മി​പ്ര​ശ്ന​വും ക​ർ​ഷ​ക​രു​ടെ വി​ഷ​മ​ത​ക​ളും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​താ​യും ഇ​ക്കാ​ര്യം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു ശ്ര​മി​ക്കു​മെ​ന്നും എം​എ​ൽ​എ എ​ൻ. ഷം​സു​ദ്ദീ​ൻ.

കു​റ​വ​ൻ​പാ​ടി​യി​ലു​ണ്ടാ​യ അ​തി​തീ​വ്ര​മ​ഴ​യെ തു​ട​ർ​ന്ന് ദു​രി​താ​ശ്വാ​സ​കേ​ന്ദ്ര​ത്തി​ൽ ക​ഴി​യു​ന്ന​വ​രെ നേ​രി​ൽ​ക​ണ്ട് സം​സാ​രി​ച്ച ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു എം​എ​ൽ​എ. വീ​ടി​ന് ഭീ​ഷ​ണി​യാ​യി വീ​ണു​കി​ട​ക്കു​ന്ന മ​ണ്ണും മ​റ്റു ത​ട​സ​ങ്ങ​ളും ഉ​ട​ൻ നീ​ക്കം ചെ​യ്യു​ന്ന​തി​നും വീ​ടു​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ അ​ടി​യ​ന്തി​ര പ്രാ​ധാ​ന്യ​ത്തോ​ടെ ന​ട​ത്തു​ന്ന​തി​നും വേ​ണ്ട ന​ട​പ​ടി​ക​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കു​മെ​ന്നും അ​റി​യി​ച്ചു.

എം​എ​ൽ​എ എ​ത്തു​ന്ന വി​വ​രം അ​റി​ഞ്ഞ പ്ര​ദേ​ശ​വാ​സി​ക​ൾ ഭൂ​മി​യു​ടെ പ്ര​മാ​ണ​ങ്ങ​ളു​മാ​യി​എ​ത്തി​യി​രു​ന്നു.

1978- 79ൽ ​ല​ഭി​ച്ച പ​ട്ട​യ​ഭൂ​മി​ക്ക് വ​രെ നി​കു​തി​യൊ​ടു​ക്കാ​കു​ന്നി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി. ത​ണ്ട​പ്പേ​ർ ല​ഭി​ക്കാ​ത്ത​തു​മൂ​ലം ഭൂ​മി ക്ര​യ വി​ക്ര​യം ഉ​ൾ​പ്പെ​ടെ യാ​തൊ​രു കാ​ര്യ​ങ്ങ​ളും ന​ട​ത്താ​നാ​കു​ന്നി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ പ​രാ​തി​പ്പെ​ട്ടു.

ജോ​ബി കു​രീ​ക്കാ​ട്ടി​ൽ, പി.​സി. ബേ​ബി, ഷി​ബു സി​റി​യ​ക്, എം.​ആ​ർ .സ​ത്യ​ൻ, കെ.​ജെ. മാ​ത്യു, മാ​ർ​ട്ടി​ൻ ബി​നോ​യ് തു​ട​ങ്ങി​യ യു​ഡി​എ​ഫ് നേ​താ​ക്ക​ളും എം​എ​ൽ​എ​യെ അ​നു​ഗ​മി​ച്ചു.