സൂ​ക്ഷ്മപ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​യി: 12 സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ​ത്രി​ക സ്വീ​ക​രി​ച്ചു
Tuesday, October 29, 2024 1:12 AM IST
പാ​ല​ക്കാ​ട്: നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​നാ​യി ല​ഭി​ച്ച നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​യി. 16 സ്ഥാ​നാ​ര്‍​ഥി​ക​ള്‍ പ​ത്രി​ക ന​ല്‍​കി​യി​രു​ന്ന​തി​ല്‍ 12 സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ​ത്രി​ക​ക​ള്‍ സ്വീ​ക​രി​ച്ചു. നാ​ലു​പേ​രു​ടെ പ​ത്രി​ക​ക​ള്‍ ത​ള്ളു​ക​യും ചെ​യ്തു.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വ​ര​ണാ​ധി​കാ​രി​യും പാ​ല​ക്കാ​ട് ആ​ര്‍​ഡി​ഒ​യു​മാ​യ എ​സ്. ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​നി​രീ​ക്ഷ​ക​ന്‍ ഉ​ത്പാ​ല്‍ ഭ​ദ്ര​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ (കോ​ൺ​ഗ്ര​സ്), സ​രി​ന്‍. പി (​എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര​ന്‍), സി. ​ക​ഷ്ണ​കു​മാ​ര്‍ (ബി​ജെ​പി), രാ​ഹു​ല്‍ ​ആ​ര്‍. മ​ണ​ലാ​ഴി വീ​ട് (സ്വ​ത​ന്ത്ര​ന്‍ ), ഷ​മീ​ര്‍ ബി. (സ്വ​ത​ന്ത്ര​ന്‍), ര​മേ​ഷ് കു​മാ​ര്‍ (സ്വ​ത​ന്ത്ര​ന്‍), സി​ദ്ധീ​ഖ്. വി (​സ്വ​ത​ന്ത്ര​ന്‍), രാ​ഹു​ല്‍ ആ​ര്‍. വ​ട​ക്ക​ന്ത​റ (സ്വ​ത​ന്ത്ര​ന്‍), സെ​ല്‍​വ​ന്‍. എ​സ് (സ്വ​ത​ന്ത്ര​ന്‍), കെ. ​ബി​നു​മോ​ള്‍ (സി​പി​എം- ഡ​മ്മി), രാ​ജേ​ഷ്. എം (​സ്വ​ത​ന്ത്ര​ന്‍), എ​ന്‍. ശ​ശി​കു​മാ​ര്‍ (സ്വ​ത​ന്ത്ര​ന്‍) എ​ന്നി​വ​രു​ടെ പ​ത്രി​ക​ക​ളാ​ണ് സ്വീ​ക​രി​ച്ച​ത്.

പാ​ര്‍​ട്ടി​യു​ടെ പ്ര​ധാ​ന സ്ഥാ​നാ​ര്‍​ഥി​യു​ടെ പ​ത്രി​ക സ്വീ​ക​രി​ച്ച​തി​നാ​ല്‍ ഡ​മ്മിസ്ഥാ​നാ​ര്‍​ഥി​യാ​യ കെ. ​പ്ര​മീ​ളകു​മാ​രി​യു​ടെ (ബി​ജെ​പി) പ​ത്രി​ക ത​ള്ളി. ഇ​തോ​ടൊ​പ്പം എ​സ്. സ​തീ​ഷ്. (സ്വ​ത​ന്ത്ര​ന്‍), ഡോ. ​കെ. പ​ത്മ​രാ​ജ​ന്‍ (സ്വ​ത​ന്ത്ര​ന്‍), ജോ​മോ​ന്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ല്‍ എ.​പി.​ജെ, ജു​മ​ന്‍ വി.​എ​സ് (സ്വ​ത​ന്ത്ര​ന്‍) എ​ന്നി​വ​രു​ടെ​യും പ​ത്രി​ക​ക​ളും ത​ള്ളി.

സ്ഥാ​നാ​ര്‍​ഥി​ക​ള്‍, ഏ​ജ​ന്‍റു​മാ​ര്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​രും സൂ​ക്ഷ​പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു. പ​ത്രി​ക​ക​ള്‍ പി​ന്‍​വ​ലി​ക്കാ​ന്‍ 30 വ​രെ സ​മ​യ​മു​ണ്ട്. അ​നം​ഗീ​കൃ​ത പാ​ര്‍​ട്ടി​ക​ളു​ടെ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കും സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കും 30 ന് ​വൈ​കീ​ട്ട് നാ​ലി​നു ചി​ഹ്നം അ​നു​വ​ദി​ക്കും.