വി​നോ​ദ​സ​ഞ്ചാ​രി​ക​ൾക്കു വിലക്ക്
Thursday, August 22, 2024 1:01 AM IST
കോയ​മ്പ​ത്തൂ​ർ: പൊ​ള്ളാ​ച്ചി​ക്ക് സ​മീ​പ​മു​ള്ള ആ​ളി​യാ​ർ ക​വി വെ​ള്ള​ച്ചാ​ട്ടത്തിൽ പെട്ടെന്നുള്ള വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന് വ​നം​വ​കു​പ്പ് താ​ത്കാ​ലി​ക വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി പൊ​ള്ളാ​ച്ചി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ പെ​യ്യു​ന്ന ക​ന​ത്തമ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ​തീ​രു​മാ​നം.

പ​ശ്ചി​മ​ഘ​ട്ട മേ​ഖ​ല​യി​ൽ കാ​ര്യ​മാ​യ മ​ഴ ല​ഭി​ച്ച​തി​നാ​ൽ ആ​ളി​യാ​ർ, ആ​ന​മ​ല ടൈ​ഗ​ർ റി​സ​ർ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് കവി വെള്ളച്ചാട്ടത്തിൽ നീ​രൊ​ഴു​ക്ക് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന​തോ​ടെയാണ് മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യായി വിലക്ക് ഏർപ്പെടുത്തിയത്.

തു​ട​ർ​ച്ച​യാ​യ മ​ഴ​യെ തു​ട​ർ​ന്ന് അ​ട​ച്ചി​ട്ടി​രു​ന്ന കവി വെള്ളച്ചാട്ടത്തിൽ നീ​രൊ​ഴു​ക്ക് സാ​ധാ​ര​ണ നി​ല​യി​ലാ​യ​തി​നെ തു​ട​ർ​ന്ന് 15 ന് ​വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി വീ​ണ്ടും തു​റ​ന്നി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ പെ​ട്ടെ​ന്ന് വെ​ള്ള​പ്പൊ​ക്കം ഉ​ണ്ടാ​യ​തോ​ടെ വെ​ള്ള​ച്ചാ​ട്ടം വീ​ണ്ടും അ​ട​ച്ചി​ടേ​ണ്ടിവ​ന്നു.

നീ​രൊ​ഴു​ക്ക് സ്ഥി​ര​മാ​കു​ന്ന​തു​വ​രെ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ കു​ളി​ക്കു​ന്ന​തി​നു​ള്ള നി​രോ​ധ​നം തു​ട​രു​മെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.