പോത്തുണ്ടി ഡാമില്‍ മ​ത്സ്യ​ക്കുഞ്ഞു നി​ക്ഷേ​പം നടത്തി
Tuesday, September 10, 2024 1:46 AM IST
നെ​ന്മാ​റ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി 2024-25 പ്ര​കാ​രം പോ​ത്തു​ണ്ടി ഡാം ​റി​സ​ർ​വോ​യ​റി​ല്‍ മ​ത്സ്യക്കുഞ്ഞുനി​ക്ഷേ​പം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ പ​ദ്ധ​തി​യാ​ണ്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.കെ. ചാ​മു​ണ്ണി മ​ത്സ്യക്കുഞ്ഞു​ങ്ങ​ളെ ജ​ലാ​ശ​യ​ത്തി​ൽ വി​ട്ട് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ ജി​ല്ല​യി​ലെ റി​സ​ർ​വോ​യ​റു​ക​ളി​ലെ മ​ത്സ്യ​ക്കുഞ്ഞുനി​ക്ഷേ​പ​ത്തി​നാ​യി അ​നു​വ​ദി​ച്ച 30 ല​ക്ഷം രൂ​പ​യി​ൽ 3.5 ല​ക്ഷം രൂ​പ​യാ​ണ് പോ​ത്തു​ണ്ടി റി​സർ​വോ​യ​റി​നാ​യി അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

പ​ദ്ധ​തി​യു​ടെ ആ​ദ്യഘ​ട്ട​ത്തി​ൽ 1.85 ല​ക്ഷം രൂ​പ​യു​ടെ രോ​ഹു, മൃ​ഗാ​ല ഇ​ന​ങ്ങ​ളി​ലു​ള്ള മ​ത്സ്യ​ക്കുഞ്ഞു​ങ്ങ​ളെ​യാ​ണ് നി​ക്ഷേ​പി​ച്ച​ത്. ആ​കെ 3,77,100 മ​ത്സ്യ​ക്കുഞ്ഞു​ങ്ങ​ളെ​ നി​ക്ഷേ​പി​ച്ചു. നെ​ന്മാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡന്‍റ് പ്ര​ബി​ത ജ​യ​ൻ അ​ധ്യ​ക്ഷ​യാ​യി.