താ​വ​ളം റി​സോ​ർ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, September 10, 2024 1:46 AM IST
കൊ​ഴി​ഞ്ഞാ​ന്പാ​റ: ഗോ​പാ​ല​പു​രം പൊ​ള്ളാ​ച്ചി അ​ന്ത​ർ​സം​സ്ഥാ​ന പ്ര​ധാ​ന​പാ​ത​യ്ക്കു സ​മീ​പം താ​വ​ളം റി​സോ​ർ​ട്ട് മേ​ഘ മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്ഥാ​പ​ന ജീ​വ​ന​ക്കാ​ർ, സ​മീ​പ​വാ​സി​ക​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ ഗ്രാ​മീ​ണ റോ​ഡി​ൽ തെ​ങ്ങി​ൻതോ​പ്പു​ക​ൾ നി​റ​ഞ്ഞ ഹ​രി​ത​ഭൂ​മി​യി​ലാ​ണ് താ​വ​ളം റി​സോ​ർ​ട്ട് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

സൗ​ക​ര്യ​പ്ര​ദ​മാ​യ ചെ​റു​തും വ​ലു​തു​മാ​യ റ​സി​ഡ​ൻ​സ് റൂ​മു​ക​ൾ​ക്കുപു​റ​മെ നീ​ന്ത​ൽ​ക്കു​ളം, കു​ട്ടി​ക​ൾ​ക്ക് വി​നോ​ദ​ത്തി​നു​ള്ള പാ​ർ​ക്ക് ഉ​ൾ​പ്പെ​ടെ വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ റി​സോ​ർ​ട്ടി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. പ​ത്ത് സ്റ്റേ​ റൂം, ഒ​രു എ​ക്സി​ക്യൂ​ട്ടീ​വ് റൂം ​കൂ​ടാ​തെ വി​ശാ​ല​മാ​യ ഹാ​ൾ ഉ​ൾ​പ്പെ​ടെ ഒ​രു സ്യൂ​ട്ട്, ഒ​രു സിം​ഗി​ൾ റൂം ​എ​ന്നി​വ​യും നി​ല​വി​ലു​ണ്ട്. ഇ​തുകൂ​ടാ​തെ ഭ​ക്ഷ​ണം പാ​കംചെ​യ്യാ​ൻ ഒ​രു മു​റി​യും റി​സോ​ർ​ട്ടി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ദൂ​ര​ദി​ക്കു​ക​ളി​ൽനി​ന്നും മ​ധു​ര, പ​ഴ​നി ക്ഷേ​ത്ര​ങ്ങ​ൾ, കൊ​ടൈ​ക്ക​നാ​ൽ, പ​റ​ന്പി​ക്കു​ളം ഉ​ൾ​പ്പെ​ടെ വി​നോ​ദ​സ​ഞ്ചാ​രകേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന​വ​ർ​ക്കും താ​വ​ളം റി​സോ​ട്ട് സൗ​ക​ര്യ​പ്ര​ദമാ​യ വി​ശ്ര​മ കേ​ന്ദ്ര​മാ​യി​രി​ക്കു​ക​യാ​ണ്.

താ​വ​ള​ത്ത് നാ​ല​ര ഏ​ക്ക​ർ വി​സ്തൃ​തി​യി​ൽ ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഇ​വി​ടെ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.